ച​ക്കു​ള​ത്തു​കാ​വ് കാ​ർ​ത്തി​ക പൊ​ങ്കാ​ല നാ​ളെ
Friday, November 27, 2020 10:28 PM IST
ച​ക്കു​ള​ത്തു​കാ​വ്: സ്ത്രീ​ക​ളു​ടെ ശ​ബ​രി​മ​ല​യാ​യി അ​റി​യ​പ്പെ​ടു​ന്ന ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കാ​ർ​ത്തി​ക പൊ​ങ്കാ​ല നാ​ളെ ന​ട​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യാ​ണ് പൊ​ങ്കാ​ല ന​ട​ത്തു​ന്ന​ത്. പു​ല​ർ​ച്ചെ നാ​ലി​ന് മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ പൊ​ങ്കാ​ല ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. പ​ത്തി​ന് ദേ​വി​യെ പു​റ​ത്തേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ച് ക്ഷേ​ത്ര കൊ​ടി​മ​ര​ചു​വ​ട്ടി​ൽ പ്ര​ത്യേ​കം ത​യാറാ​ക്കിവ​ച്ചി​രി​ക്കു​ന്ന മ​ണ്ഡ​പ​ത്തി​ൽ ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി ഭ​ദ്ര​ദീ​പം തെ​ളി​ക്കും. തു​ട​ർ​ന്ന് ക്ഷേ​ത്ര​മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​ക​ഷ്ണ​ൻ ന​ന്പൂ​തി​രി പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ൽ അ​ഗ്നി​പ​ക​രും. 12ന് ​പൊ​ങ്കാ​ല​നേ​ദ്യം ന​ട​ക്കും. തു​ട​ർ​ന്ന് ദേ​വി​യെ അ​ക​ത്തേ​ക്ക് എ​ഴുന്ന​ള്ളി​ച്ച് ഉ​ച്ച​ദീ​പാ​രാ​ധ​ന​യും, ദി​വ്യാ​ഭി​ഷേ​ക​വും ന​ട​ത്തും. വൈ​കി​ട്ട് ദീ​പാ​രാ​ധ​ന​യോ​ടെ കാ​ർ​ത്തി​ക സ്തം​ഭ​ത്തി​ൽ അ​ഗ്നി​പ​ക​രും. പൊ​ങ്കാ​ല​യും തു​ട​ർ​ന്ന് ന​ട​ക്കു​ന്ന​ച​ട​ങ്ങു​ക​ളും സ​ർ​ക്കാ​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും. ക്ഷേ​ത്ര മൈ​താ​ന​ത്തോ, പൊ​തു​സ്ഥ​ല​ങ്ങ​ളി​ലോ, വ​ഴി​യോ​ര​ങ്ങ​ളി​ലോ പൊ​ങ്കാ​ല​യി​ടാ​ൻ ഭ​ക്ത​രെ അ​നു​വ​ദി​ക്കി​ല്ല. പൊ​ങ്കാ​ല​യു​ടെ മു​ന്നോ​ടി​യ​യി ക്ഷേ​ത്ര​ത്തി​ൽ അ​ല​ങ്കാ​ല ദീ​പം തെ​ളി​ഞ്ഞു. പ്ര​ധാ​ന വീ​ഥി​ക​ളി​ൽ കൊ​ടി, തോ​ര​ണ​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.
പൊ​ങ്കാ​ല​യു​ടെ വി​ളം​ബ​ര​മ​റി​യി​ച്ച് നി​ല​വ​റ ദീ​പം തെ​ളി​ച്ചി​രു​ന്നു. മൂ​ല​കു​ടും​ബ​ത്തി​ലെ നി​ല​വ​റയി​ൽ കെ​ടാ​തെ സൂ​ക്ഷി​ച്ച നി​ല​വി​ള​ക്കി​ൽനി​ന്ന് ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി പ​ക​ർ​ന്നെ​ടു​ത്ത ദീ​പം ശ്രീ​കോ​വി​ലി​ന് മു​ന്പി​ലെ കൊ​ടി​മ​ര​ചു​വ​ട്ടി​ൽ പ്ര​ത്യേ​കം ത​യാറാ​ക്കി​വ​ച്ച നി​ല​വി​ള​ക്കി​ലേ​ക്ക് ക്ഷേ​ത്ര മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി ദീ​പം പ​ക​ർ​ന്ന​തോ​ടാ​ണ് പൊ​ങ്കാ​ല​ക്കു തു​ട​ക്കം കു​റി​ച്ച​ത്.
തിന്മയു​ടെ പ്ര​തീ​ക​മാ​യ കാ​ർ​ത്തി​ക സ്തം​ഭ​വും ക്ഷേ​ത്ര മൈ​താ​ന​ത്ത് ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. കാ​ർ​ത്തി​ക പൊ​ങ്ക​ല ദി​വ​സം ദീ​പാ​രാ​ധ​ന​യ്ക്ക് മു​ന്നോ​ടി​യാ​യാ​ണ് സ്തം​ഭം ക​ത്തി​ക്കു​ന്ന​ത്.