മ​ദ്യനി​രോ​ധ​നം ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന്
Friday, November 27, 2020 10:28 PM IST
ആ​ല​പ്പു​ഴ: ഘ​ട്ടം​ഘ​ട്ട​മാ​യി മ​ദ്യ​ത്തി​ന്‍റെ ഉ​പ​യോ​ഗം കു​റ​ച്ചു​കൊ​ണ്ട് മ​ദ്യ​വ്യാ​പ​ന​വും മ​ദ്യ ഉ​പ​ഭോ​ഗ​വും ത​ട​യാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ങ്ങ​നെ​യു​ള്ള അ​വ​സ​ര​ത്തി​ൽ സ​ന്പൂ​ർ​ണ​മാ​യ മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ദി​വ​സ​വും അ​തി​ന്‍റെ ത​ലേ​ ര​ണ്ടു ദി​വ​സ​വും മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചി​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
മ​ദ്യ​ഷാ​പ്പു​ക​ൾ റ​ദ്ദു ചെ​യ്തു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കു​ക, മ​ദ്യ​ഷാ​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നസ​മ​യം കു​റ​ച്ചു​കൊ​ണ്ട് വ​രി​ക, ഒ​രാ​ൾ​ക്ക് കൈ​വ​ശം വാ​ങ്ങാ​വു​ന്ന മ​ദ്യ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ക, ഒ​രു പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ഒ​രു മ​ദ്യ​വി​ല്പ​ന കേ​ന്ദ്രം എ​ന്ന നി​ല​യി​ൽ മാ​റ്റം വ​രു​ത്തു​ക, മ​ദ്യം വാ​ങ്ങാ​നു​ള്ള പ്രാ​യപ​രി​ധി ഉ​യ​ർ​ത്തി നി​ശ്ച​യി​ക്കു​ക, മ​ദ്യ​ല​ഹ​രി ഉ​പ​യോ​ഗി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ തെ​റ്റുകു​റ്റ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള ശി​ക്ഷ ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധസ​മി​തിയുടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ മാ​ട​മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ. ​ഷാ​ബ്ദീ​ൻ, കെ.​ജെ. ആ​ന്‍റ​ണി, ഹ​ക്കീം മു​ഹ​മ്മ​ദ് രാ​ജ്, ജോ​ജോ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.