തെ​രു​വു​നാ​യ കു​റു​കെ ചാ​ടി; സ്കൂ​ട്ട​ർ യാ​ത്രി​ക​യ്ക്ക്് പ​രി​ക്ക്
Friday, November 27, 2020 10:28 PM IST
ഹ​രി​പ്പാ​ട്: തെ​രു​വുനാ​യ കു​റു​കെ ചാ​ടി സ്കൂ​ട്ട​ർ യാ​ത്രി​ക​യ്ക്ക് പ​രി​ക്കേ​റ്റു. ഹ​രി​പ്പാ​ട് വീ​യ​പു​രം റോ​ഡി​ൽ കാ​രി​ച്ചാ​ൽ പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ആ​യാ​പ​റ​ന്പ് തു​രു​ത്തി​യി​ൽ വി​ജി പ്ര​മോ​ദി​നാ(38)​ണ് പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻത​ന്നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഹ​രി​പ്പാ​ട് എ​മ​ർ​ജ​ൻ​സി റെ​സ്ക്യൂ ടീം ​പ്ര​വ​ർ​ത്ത​ക​ർ ആം​ബു​ല​ൻ​സി​ൽ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

പ്രാ​ർ​ഥ​നാ​യോ​ഗം
വാ​ർ​ഷി​ക സ​മ്മേ​ള​നം ഇന്ന്

മാ​ന്നാ​ർ: അ​ഖി​ല മ​ല​ങ്ക​ര പ്രാ​ർഥനാ​യോ​ഗം വാ​ർ​ഷി​ക സ​മ്മേ​ള​നം ഇ​ന്ന് 2.30ന് ​പ​രു​മ​ല സെ​മി​നാ​രി ചാ​പ്പ​ലി​ൽ ന​ട​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ന​ട​ക്കു​ന്ന സ​മ്മേ​ള​നം മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീത്ത അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ൻ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും. പ്രാ​ർ​ഥ​നാ​യോ​ഗം പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം മാ​ർ എ​പ്പി​ഫാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഗ്രി​ഗോ​റി​യ​ൻ ടി​വി​യി​ൽ ഉ​ണ്ടാ​യി​രി​ക്കും.