മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Friday, November 27, 2020 10:28 PM IST
മാ​വേ​ലി​ക്ക​ര: പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ സ​മൂ​ഹ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന നീ​തി നി​ഷേ​ധ​ങ്ങ​ൾ​ക്കും അ​തി​ക്ര​മ​ങ്ങ​ൾ​ക്കുമെതിരേയും പ​ട്ടി​ക ജാ​തി എം​എ​ൽ​എ​മാ​രു​ടെ നി​ഷ്ക്രി​യ​ത്വ​ത്തി​നും അ​വ​ഗ​ണ​ന​യ്ക്കു​മെ​തി​രെ​യും പ​ട്ടി​ക​ജാ​തി എം​എ​ൽ​എ​മാ​രു​ടെ വീ​ട്ടു​പ​ടി​ക്ക​ലേ​ക്ക് സാ​മൂ​ഹ്യ​നീ​തി ക​ർ​മ​സ​മി​തി​യു​ടെ​യും മ​ഹി​ളാ​ ഐ​ക്യ​വേ​ദി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ൽ ന​ട​ത്തു​ന്ന സ​മ​ര പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മാ​വേ​ലി​ക്ക​ര എം​എ​ൽ​എ ആ​ർ. രാ​ജേ​ഷി​ന്‍റെ ഓ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി.
കെ​പി​എം​എ​സ് ജി​ല്ലാ ക​മ്മി​റ്റി അം​ഗം വെ​ട്ടി​യാ​ർ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന സം​ഘ​ട​നാ സെ​ക്ര​ട്ട​റി സി. ​ബാ​ബു മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ങ്കാം​ക​ഴി ജം​ഗ്ഷ​നി​ൽനി​ന്നും തു​ട​ങ്ങി​യ പ്ര​ക​ട​ന​ത്തി​ന്‍റെ സ​മാ​പ​ന​മാ​യി ന​ട​ന്ന ധ​ർ​ണ​യി​ൽ ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന സ​മി​തി അം​ഗം വി​നോ​ദ് ഉ​ന്പ​ർ​നാ​ട്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ ച​രൂ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ദ​ർ​ശ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ശ്രീ​ജി​ഷ്, ജി​ല്ലാ സം​ഘ​ടനാ സെ​ക്ര​ട്ട​റി ജി. ​ശ​ശി​കു​മാ​ർ, ഹ​രി​ഹ​ര​ൻപി​ള്ള, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് വാ​സു​ദേ​വ​ൻപി​ള്ള, താ​ലൂ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​സൂ​ര്യ​കു​മാ​ർ, കെ. ​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.