ജി​ല്ല​യി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, November 28, 2020 10:25 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ, അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ൾ എ​ന്നി​വ ബ്ലോ​ക്ക്, ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്തു. ഇ​വ അ​താ​തു ബ്ലോ​ക്ക് ,മു​നി​സി​പ്പാ​ലി​റ്റി സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ സൂ​ക്ഷി​ക്കും. ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തു വ​ച്ച് രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ച്ച വി​ത​ര​ണം വൈ​കു​ന്നേ​ര​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കി. ബ്ലോ​ക്കു​ക​ളി​ലെ അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണി​ഗ് ഓ​ഫീ​സ​ർ​മാ​ർ മെ​ഷീ​നു​ക​ൾ കൈ​പ്പ​റ്റി. ഓ​രോ ബോ​ക്സി​ലും 10 വീ​തം മെ​ഷീ​നു​ക​ളാ​ണ് വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ പോ​ലീ​സ് അ​ക​ന്പ​ടി​യോ​ടെ അ​താ​തു ബ്ലോ​ക്കു​ക​ളി​ലെ സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ എ​ത്തി​ക്കും. എ​ല്ലാ വി​ധ സു​ര​ക്ഷാ സം​വീ​ധാ​ന​ങ്ങ​ളൂം സ്ട്രോം​ഗ് റൂം ​പ​രി​സ​ര​ത്തും ഒ​രു​ക്കി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ ദി​വ​സം ഇ​വ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യും.

ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് സൂ​പ്ര​ണ്ട് എ. ​അ​ൻ​വ​ർ, ബ്ലോ​ക്ക് ബി​ഡി​ഒ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി, ന​ഗ​ര​സ​ഭാ വ​ര​ണാ​ധി​കാ​രി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

ജി​ല്ല​യി​ൽ ആ​കെ ബ്ലോ​ക്കു​ക​ളി​ലെ 1989 പോ​ളിം​ഗ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​യി 2189 ക​ൺ​ട്രോ​ൾ യൂ​ണി​റ്റും 6564 ബാ​ല​റ്റ് യൂ​ണി​റ്റു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. വി​വി​ധ ന​ഗ​ര​സ​ഭ​ക​ളി​ലെ 282 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​യി 310 ക​ൺ​ട്രോ​ൾ യൂ​ണി​റ്റും 310 ബാ​ല​റ്റ് യൂ​ണി​റ്റും വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ൾ​ട്ടി പോ​സ്റ്റ് ഇ​വി​എ​മ്മും ന​ഗ​ര​സ​ഭ​യി​ൽ സിം​ഗി​ൾ പോ​സ്റ്റ് ഇ​വി​എ​മ്മു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ക. പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നു വോ​ട്ട് ചെ​യ്യേ​ണ്ട​തു മൂ​ല​മാ​ണി​ത്. റി​സ​ർ​വ് സൂ​ക്ഷിക്കേ​ണ്ട മെ​ഷീ​നു​ക​ളും വി​ത​ര​ണം ചെ​യ്ത​വ​യി​ലു​ൾ​പ്പെ​ടു​ന്നു.