റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു
Saturday, November 28, 2020 10:32 PM IST
കാ​യം​കു​ളം: റെ​യി​ൽ​വേ ഇ​ല​ക്ട്രി​ക്ക​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജീ​വ​ന​ക്കാ​ര​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി ച​വ​റ തോ​ട്ടി​ൻ വ​ട​ക്ക് താ​ര​ഗി​രി​യി​ൽ വി.​ബി​ജു (44) ആ​ണ് ഡ്യൂ​ട്ടി​യ്ക്കി​ട​യി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30 ന് ​കൃ​ഷ്ണ​പു​രം ലെ​വ​ൽ ക്രോ​സ് ഗേ​റ്റി​ന് സ​മീ​പം റെ​യി​ൽ​വേ വൈ​ദ്യു​തി ലൈ​നി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കി​ടെ​യാ​ണ് അ​പ​ക​ടം. ലൈ​നി​ൽ പ​ണി തീ​ർ​ത്ത ശേ​ഷം എ​ർ​ത്ത് റോ​ഡ് ക്ലാ​ന്പ് നീ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ ത​ന്നെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ദീ​പാ​കു​മാ​രി. മ​ക്ക​ൾ: സി​ദ്ധാ​ർ​ത്ഥ​ൻ, ദ്രു​പ​ത്.