ഭ​ക്തി​യു​ടെ നി​റ​വി​ൽ ച​ക്കു​ള​ത്തു​കാ​വി​ൽ കാർത്തിക പൊ​ങ്കാ​ല
Sunday, November 29, 2020 10:14 PM IST
എ​ട​ത്വ: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ശ​സ്ത തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല അ​ർ​പ്പി​ച്ചു. കോ​വി​ഡ് രോ​ഗ​വ്യാ​പ​ത്തി​ൽ ഭ​ക്ത​ർ​ക്ക് പൊ​ങ്കാ​ല അ​ർ​പ്പി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ശ​ര​ണ​മ​ന്ത്ര​ങ്ങ​ൾ നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ ക്ഷേ​ത്ര മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ൽ അ​ഗ്നി​പ​ക​ർ​ന്നു. ചെ​ണ്ട​മേ​ള​ങ്ങ​ളു​ടേ​യും വാ​യ്കു​ര​വ​യു​ടേ​യും അ​ക​ന്പ​ടി​യോ​ടെ ദേ​വി​യെ ക്ഷേ​ത്ര​ശ്രീ​കോ​വി​ലി​ൽ നി​ന്നും എ​ഴു​ന്ന​ള്ളി​ച്ച് പ​ണ്ടാ​ര​പൊ​ങ്കാ​ല അ​ടു​പ്പി​നു സ​മീ​പം എ​ത്തി​ച്ച​ശേ​ഷ​മാ​ണ് ത​യാ​റാ​ക്കി​വ​ച്ചി​രു​ന്ന നാ​ല് പൊ​ങ്കാ​ല അ​ടു​പ്പി​ൽ അ​ഗ്നി​പ​ക​ർ​ന്ന​ത്. ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, അ​ശോ​ക​ൻ ന​ന്പൂ​തി​രി, ര​ഞ്ജി​ത്ത് ബി. ​ന​ന്പൂ​തി​രി, ദു​ർ​ഗാ​ദ​ത്ത​ൻ ന​ന്പൂ​തി​രി എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
പു​ല​ർ​ച്ചെ നാ​ലി​ന് മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. ഒ​ന്പ​തി​ന് വി​ളി​ച്ചു​ചൊ​ല്ലി പ്രാ​ർ​ഥ​ന​യും ന​ട​ന്നു. തു​ട​ർ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ പൊ​ങ്കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹി​ന്ദു മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. നാ​യ​ർ, ര​മ​ശ് ഇ​ള​മ​ണ്‍ ന​ന്പൂ​തി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 11.30ഓ​ടെ ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ക്ഷേ​ത്ര​ശ്രീ​കോ​വി​ലി​ൽനി​ന്നും ജീ​വത​ക​ളെ എ​ഴു​ന്നു​ള്ളി​ച്ച് പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ന​രു​കി​ൽ എ​ത്തി​ച്ച​ശേ​ഷം ത​യാ​റാ​ക്കി​വ​ച്ച പൊ​ങ്കാ​ല നേ​ദി​ച്ചു. പൊ​ങ്കാ​ല നേ​ദ്യ ച​ട​ങ്ങു​ക​ൾ​ക്കുശേ​ഷം ജീ​വത​ക​ൾ തി​രി​കെ ക്ഷേ​ത്ര​ശ്രീ​കോ​വി​ലി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ പ്ര​സി​ദ്ധ​മാ​യ ദി​വ്യാ​ഭി​ഷേ​ക​വും ഉ​ച്ച​ദീ​പാ​രാ​ധ​ന​യും ന​ട​ന്നു. ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ഹ​രി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി, പി​ആ​ർ​ഒ സു​രേ​ഷ് കാ​വും​ഭാ​ഗം, അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, ഉ​ത്സ​വ ക​മ്മ​ിറ്റി സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഗോ​കു​ലം എ​ന്നി​വ​ർ പൊ​ങ്കാ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.