പ​രി​ശീ​ല​ന ക്ലാ​സ് ഇ​ന്ന്
Monday, November 30, 2020 10:11 PM IST
ആ​ല​പ്പു​ഴ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള 2020 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​ർ​ക്കും ക്വാറ​ന്‍റൈനി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്കുമു​ള്ള സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​ർ ല​ഭ്യ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മി​ച്ചി​ട്ടു​ള്ള​തും ഇ​തു​വ​രെ പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തു​മാ​യ സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, സ്പെ​ഷ​ൽ പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ർ എ​ന്നി​വ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​ ക്ലാ​സ് ഇ​ന്നു​രാ​വി​ലെ 11ന് ​അ​ന്പ​ല​പ്പു​ഴ ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ എ​ച്ച്എ​സ്എ​സി​ൽ ന​ട​ത്തും. ഇ​നി​യും പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ
ഒ​ബ്സെ​ർ​വ​ർ എ​ത്തി

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​​നാ​യ ജെ​റോ​മി​ക് ജോ​ർ​ജ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെത്തി ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി​. ചേ​ർ​ത്ത​ല, ഹ​രി​പ്പാ​ട്, കാ​യം​കു​ളം എ​ന്നി​വ​ിട​ങ്ങ​ളി​ലെ​ത്തി​യ അ​ദ്ദേ​ഹം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള​ട​ക്കം വി​ല​യി​രു​ത്തു​ക​യും കാ​യം​കു​ളം ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യു​ള്ള പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു.