ജില്ലയിൽ 765 പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വ്
Monday, November 30, 2020 10:16 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 275 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 765 പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി. 258 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 17 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​കെ 41,570 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 5654 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 221 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1097 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 3707 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 186 പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി​യ​ത്. 823 പേ​രെ ക്വാ​റ​ന്‍റൈനി​ൽനി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 713 പേ​ർ​ക്ക് ക്വാ​റന്‍റൈൻ നി​ർ​ദേ​ശി​ച്ചു. 249 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും 369 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി. 612 സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.
ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 38 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ​ത്തു​പേ​രെ അ​റ​സ്റ്റും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 253 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 766 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ക​ണ്ടെ​യ്ൻ​മെ​ന്‍റ്
സോ​ണി​ൽനി​ന്ന്
ഒ​ഴി​വാ​ക്കി

കോ​വി​ഡ് 19 രോ​ഗ വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന, കാ​വാ​ലം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 10, കാ​യം​കു​ളം ന​ഗ​ര​സ​ഭ വാ​ർ​ഡ് 12 എ​ന്നി​വ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽനി​ന്നും ഒ​ഴി​വാ​ക്കി.