ന​ന്നാ​ട്ടു​മാ​ലി​ൽ പാ​ട​ത്ത് മ​ട​വീ​ണു
Monday, November 30, 2020 10:16 PM IST
എ​ട​ത്വ: വി​ത​യി​റ​ക്കി പ​തി​നഞ്ചു നാ​ൾ പി​ന്നി​ട്ട ചെ​ക്കി​ടി​ക്കാ​ട് ന​ന്നാ​ട്ടു​മാ​ലി​ൽ പാ​ടം മ​ട​വീ​ണു. ത​ക​ഴി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട ചെ​ക്കി​ടി​ക്കാ​ട് തെ​ക്ക് ന​ന്നാ​ട്ടു​മാ​ലി​ൽ പാ​ട​മാ​ണ്‍ മ​ട​വീ​ണ​ത്. വേ​ലി​യേ​റ്റ സ​മ​യ​ത്ത് ന​ദി​യി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ മ​ട​ത​ക​ർ​ന്നാ​ണ്‍ വെ​ള്ളം ക​യ​റി​യ​ത്. ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് മ​ട താത്കാ​ലി​ക​മാ​യി അ​ട​ച്ചു. 65 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പാ​ട​ത്ത് വി​ത​യി​റ​ക്കി​യി​ട്ട് പ​തി​ന​ഞ്ച് ദി​വ​സം പി​ന്നി​ട്ടി​രു​ന്നു. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ന​ദി​യി​ലെ കു​ത്തൊ​ഴു​ക്കി​ൽ തി​ട്ട​യി​ടി​ഞ്ഞ് മ​ട​വീ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രു​ന്നു. സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ ക​ർ​ഷ​ക​ർ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​ന്നി​ട്ടി​ല്ല. വി​ത്തിനും മ​ട​പു​ന​ഃസ്ഥാ​പി​ക്കാ​നു​മാ​യി 35,000 ത്തോ​ളം രൂ​പ ക​ർ​ഷ​ക​ർ​ക്ക് ചെല​വാ​യി​ട്ടു​ണ്ട്.