ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഇത്തവണ വോട്ടുചെയ്യുന്നത് 17,82,587 വോട്ടർമാർ. നഗരസഭകളിലും പഞ്ചായത്തിലുമായുള്ള ആകെ 37 പ്രവാസി വോട്ടർക്ക് പുറമേയാണിത്. ഇതിൽ 8,38,988 പുരുഷ വോട്ടർമാരും 9,43,588 സ്ത്രീ വോട്ടർമാരുമാണ്. 11 ട്രാൻസ്ജെൻഡർ വോട്ടർമാരാണുള്ളത്. ജില്ലയിലെ ആകെ പുതിയ വോട്ടർമാരുടെ എണ്ണം 52,885 ആണ്. പുതിയ വോട്ടർമാരിൽ 23,940 പുരുഷൻമാരും 28,944 സ്ത്രീകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്.
നഗരസഭകളിൽ ആകെ 2,98,891 വോട്ടർമാരും അഞ്ചുപ്രവാസി വോട്ടർമാരുമാണുള്ളത്. ഇതിൽ 1,40,647പേർ പുരുഷൻമാരും 1,58,242പേർ സ്ത്രീകളും രണ്ടു ട്രാൻസ്ജെൻഡർ വോട്ടർമാരുമാണുള്ളത്. നഗരസഭയിൽ ആകെ 9318 പേർ പുതിയ വോട്ടർമാരാണ്. ഇതിൽ 4281പേർ പുരുഷൻമാരും 5037 പേർ സ്ത്രീകളുമാണ്. ഗ്രാമപഞ്ചായത്തുകളിൽ 43,567 പേർ പുതിയ വോട്ടർമാരാണ്. ഇതിൽ 19,659 പേർ പുരുഷൻമാരും 23,907 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്.