ഭ​ര​ണി​ക്കാ​വ് ഡി​വി​ഷ​നി​ൽ യു​വ നേ​താ​ക്കന്മാ​രു​ടെ പോ​രാ​ട്ടം
Tuesday, December 1, 2020 10:15 PM IST
കാ​യം​കു​ളം: യു​വ നേ​താ​ക്കന്മാ​രു​ടെ പോ​രാ​ട്ടം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണി​ക്കാ​വ് ഡി​വി​ഷ​ൻ. എ​ൽ​ഡി​എ​ഫി​നുവേ​ണ്ടി സി​പി​എ​മ്മി​ലെ നി​കേ​ഷ് ത​ന്പി​യും യു​ഡി​എ​ഫി​നു​വേ​ണ്ടി കോ​ണ്‍​ഗ്ര​സി​ലെ അ​വി​നാ​ശ് ഗം​ഗ​നും എ​ൻ​ഡി​എ​യ്ക്കു വേ​ണ്ടി ബി​ഡി​ജെഎ​സി​ലെ ബി​ജു​കു​മാ​ർ പ്ലാ​വി​ള​യി​ലു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ര​ണ്ടു​പേ​ർ ഒ​രേ നാ​ട്ടു​കാ​രാ​ണ്. ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ന്പുകു​ള​ങ്ങ​ര​യി​ലാ​ണ് നി​കേ​ഷ് ത​ന്പി​യും അ​വി​നാ​ശ് ഗം​ഗ​നും താ​മ​സി​ക്കു​ന്ന​ത്. ബി​ജു​കു​മാ​ർ തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്താ​യ ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ തെ​ക്ക് സ്വ​ദേ​ശി​യാ​ണ്. ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ച നി​കേ​ഷ് ത​ന്പി ഡി​വൈ​എ​ഫ്ഐ മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റും കൂ​ടി​യാ​ണ്. എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.
ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന അ​വി​നാ​ശ് ഗം​ഗ​ൻ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ തെ​ര​ഞ്ഞെ​ടു​പ്പ് കോ​-ഓ​ർ​ഡി​നേ​റ്റ​റാ​യി​രു​ന്നു. കാ​യം​കു​ളം എം.​എ​സ്.​എം കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
ബി​ഡി​ജെഎ​സ് മാ​വേ​ലി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ് ബി​ജു​കു​മാ​ർ. എ​ൻ​ഡി​എ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​റും എ​സ്എ​ൻ​ഡി​പി യോ​ഗം മാ​വേ​ലി​ക്ക​ര യൂ​ണി​യ​ൻ യൂ​ത്ത്മൂ​വ്മെ​ന്‍റ് പ്ര​സി​ഡ​ന്‍റാ​യും ബി​ജു​കു​മാ​ർ പ്ര​വ​ർ​ത്തി​ച്ചുവ​രി​ക​യാ​ണ്.
ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും വ​ള്ളി​കു​ന്നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 10 വാ​ർ​ഡു​ക​ളും താ​മ​ര​ക്കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 14 വാ​ർ​ഡു​ക​ളും ചു​ന​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റു വാ​ർ​ഡു​ക​ളും ചേ​രു​ന്ന ഭ​ര​ണി​ക്കാ​വ് ഡി​വി​ഷ​ൻ ഇ​ത്ത​വ​ണ ജ​ന​റ​ൽ ഡി​വി​ഷ​നാ​ണ്. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ രൂ​പീ​കൃ​ത​മാ​യ ശേ​ഷം 1995 ൽ ​ന​ട​ന്ന പ്ര​ഥ​മ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ത്ര​മാ​ണ് ഇ​വി​ടെ യു​ഡി​എ​ഫി​ന് വി​ജ​യം നേ​ടാ​നാ​യ​ത്. പി​ന്നീ​ട് എ​ൽ​ഡി​എ​ഫ് ഇ​വി​ടെ ആ​ധി​പ​ത്യം നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു. 1995 ൽ ​കോ​ണ്‍​ഗ്ര​സി​ലെ അ​ഡ്വ. ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം സി​പി​എ​മ്മി​ലെ ക​റ്റാ​നം ഗോ​പി​നാ​ഥ​ൻ​നാ​യ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഒ​രു ത​വ​ണ യു​ഡി​എ​ഫ് ജ​യി​ച്ച​ത്.
പി​ന്നീ​ട് 2000 ൽ ​ജ​ന​താ​ദ​ളി​ലെ അ​ഡ്വ.​ മാ​ത്യു വേ​ള​ങ്ങാ​ട​ൻ​കോ​ണ്‍​ഗ്ര​സി​ലെ ക​ല്ലൂ​ർ ക​രു​ണാ​ക​ര​ൻ​പി​ള്ള​യെ​യും 2005 ൽ ​സി​പി​എ​മ്മി​ലെ ജി. ​രാ​ജ​മ്മ കോ​ണ്‍​ഗ്ര​സി​ലെ ബി. ​രാ​ജ​ല​ക്ഷ്മി​യെ​യും 2010 ൽ ​സി​പി​എ​മ്മി​ലെ എ.​എം. ഹാ​ഷി​ർ കോ​ണ്‍​ഗ്ര​സി​ലെ ക​റ്റാ​നം ഷാ​ജി​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ത​വ​ണ വ​നി​ത സം​വ​ര​ണം ആ​യി​രു​ന്നു സി​പി​എ​മ്മി​ലെ കെ. ​സു​മ കോ​ണ്‍​ഗ്ര​സി​ലെ അ​ഡ്വ. ദീ​പാ​ദി​വാ​ക​റി​നെ 1820 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. സു​മ​യ്ക്ക് 23,666 വോ​ട്ടും ദീ​പാ ദി​വാ​ക​റി​ന് 21,846 വോ​ട്ടും ബി​ജെ​പി​യി​ലെ എ​സ്.​ ഗി​രി​ജ​യ്ക്ക് 6208 വോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്.