തോട്ടപ്പള്ളി സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​നൊ​രു​ങ്ങു​ന്നു
Tuesday, December 1, 2020 10:15 PM IST
അ​ന്പ​ല​പ്പു​ഴ: മ​ഴ വീ​ണ്ടും ശ​ക്തി​പ്പെ​ടു​മെ​ന്ന മു​ന്ന​റി​യി​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​നൊ​രു​ങ്ങു​ന്നു. സം​സ്ഥാ​ന​ത്തെ സം​ഭ​ര​ണി​ക​ളി​ൽ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി ശേ​ഷി​യോ​ട​ടു​ത്തു നി​ൽ​ക്കെ​യാ​ണ് വീ​ണ്ടും ന്യൂ​ന​മ​ർ​ദം ശ​ക്തിപ്രാ​പി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
മ​ഴ ശ​ക്തി​പ്പെ​ട്ടാ​ൽ വ​ലി​യ അ​ണ​ക്കെ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ളവ തു​റ​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്നത്. നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യാ​ൽ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ ഷ​ട്ട​റു​ക​ളും തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യി മൂ​ന്നു ഷി​ഫ്റ്റു​ക​ളി​ലാ​യി ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​റി​ഗേ​ഷ​ൻവ​കു​പ്പ് മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. അ​ഞ്ചുവ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ ഉ​യ​ർ​ന്ന ജ​ല​നി​ര​പ്പാ​ണ് ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്തെ സം​ഭ​ര​ണി​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നീ​രൊ​ഴു​ക്കും സ​ർ​വ​കാ​ല റി​ക്കോ​ർ​ഡാ​ണ്.
തോ​ട്ട​പ്പ​ള്ളി​യി​ൽ നീ​രൊ​ഴു​ക്ക് നി​രീ​ക്ഷി​ക്കാ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. അ​ടി​യ​ന്തര സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ രാ​ത്രി​കാ​ല​ത്ത് ഉ​ൾ​പ്പെ​ടെ നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.