സം​സ്ഥാ​ന​ങ്ങ​ളെ സോ​പ്പി​ൽ കൊ​ത്തി​യെ​ടു​ത്ത് റി​ക്കാ​ർ​ഡ് നേ​ടി അ​ൽ​ത്താ​ഫ്
Tuesday, December 1, 2020 10:15 PM IST
ആ​ല​പ്പു​ഴ: ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളും ര​ണ്ടു​ദി​വ​സം കൊ​ണ്ട് സോ​പ്പി​ൽ കൊ​ത്തി​യെ​ടു​ത്ത് ഇ​ന്ത്യ​ൻ ബുക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ലും ഏ​ഷ്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡി​ലും ഇ​ടം നേ​ടി പ്ല​സ്ടു വി​ദ്യാ​ർ​ഥി അ​ൽ​ത്താ​ഫ് എം. ​ഹ​നീ​ഫ്. പു​ന്ന​പ്ര ക​പ്പ​ക്ക​ട കാ​ളി​കാ​ട്ടു​വീ​ട്ടി​ൽ ക​രു​മാ​ടി ഹ​നീ​ഫി​ന്‍റെ​യും മി​നി​യു​ടെ​യും മൂ​ത്തമ​ക​നാ​യ അ​ൽ​ത്താ​ഫ് പു​ന്ന​പ്ര സെ​ന്‍റ് അ​ലോ​ഷ്യ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു​ വി​ദ്യാ​ർ​ഥി​യാ​ണ്. ഈ ​ദൗ​ത്യ​ത്തി​ന് ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് അ​ധി​കാ​രി​ക​ൾ അ​നു​വ​ദി​ച്ച​ത് ഏ​ഴു​ദി​വ​സ​മാ​യി​രു​ന്നു. വെ​റും ര​ണ്ടു​ദി​വ​സ​ത്തെ പ്ര​യ​ത്നം കൊ​ണ്ട് അ​ൽ​ത്താ​ഫ് ഇ​തു പൂ​ർ​ത്തി​യാ​ക്കി​യാ​ണ് റി​ക്കാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​ത്. അ​നു​ജ​നും എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ അ​ൽ​ഫാ​സാ​ണ് വീ​ഡി​യോ മു​ഴു​വ​നും റി​ക്കാ​ർ​ഡ് ചെ​യ്ത​ത്. ചെ​റു​പ്പം മു​ത​ലേ ചി​ത്ര​ര​ച​ന​യി​ലും ആ​ർ​ട്ട് വ​ർ​ക്കി​ലും ക​ഴി​വു തെ​ളി​യി​ച്ചി​ട്ടു​ള്ള അ​ൽ​ത്താ​ഫ് കാ​യി​ക​രം​ഗ​ത്തും സ​ജീ​വ​മാ​ണ്.