സ​ഹോ​ദ​ര​ങ്ങ​ൾ ഒ​ന്നി​ച്ചു പോ​ലീ​സ് സേ​ന​യി​ൽ
Tuesday, December 1, 2020 10:19 PM IST
അ​ന്പ​ല​പ്പു​ഴ: സ​ഹോ​ദ​ര​ങ്ങ​ൾ ഒ​രു​പോ​ലെ ഇ​ന്ന് പോ​ലീ​സ് സേ​ന​യു​ടെ ഭാ​ഗ​മാ​യി ചേ​രു​ന്നു. വ​ള​ഞ്ഞ​വ​ഴി ക​ന്പി​വ​ള​പ്പി​ൽ ഹാ​ഷിം-മോ​ൾ​ജി ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ സി​ദ്ദി​ഖ് (29), ബി​ലാ​ൽ (27) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പ​രി​ശീ​ല​ന​ത്തി​നാ​യി ഇ​ന്നു​ചേ​രു​ന്ന​ത്. സി​ദ്ദി​ഖ് എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ​യി​ലും ബി​ലാ​ൽ അ​ടൂ​ർ ക്യാ​ന്പി​ലു​മാ​യി​ട്ടാ​ണ് പ​രി​ശീ​ല​ന​ത്തി​നു പോ​കു​ന്ന​ത്. ര​ണ്ടു​പേ​രും പ്ല​സ്ടു പ​ഠ​ന​ത്തി​നു​ശേ​ഷം സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്പോ​ൾ ത​ന്നെ പി​എ​സ്‌​സി പ​രി​ശീ​ല​ന​ത്തി​നും ഒ​രുപോ​ലെ സ​മ​യം ക​ണ്ടെ​ത്തു​മാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ളു​ടെ പോ​ലീസി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും.

എം​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ആ​ല​പ്പു​ഴ: കോ​-ഓ​പ്പ​റേ​റ്റീ​വ് അ​ക്കാ​ദ​മി ഓ​ഫ് പ്രഫ​ഷ​ണ​ൽ എ​ഡ്യൂ​ക്കേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് പു​ന്ന​പ്ര​യി​ൽ ക​ംപ്യൂട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ എം​ടെ​ക് കോ​ഴ്സി​ലേ​ക്ക് മെ​റി​റ്റ്, മാ​നേ​ജ്മെ​ന്‍റ്, സ്പോ​ണ്‍​സേ​ർ​ഡ് സീ​റ്റു​ക​ളി​ൽ ബാ​ക്കി​യു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഡി​സം​ബ​ർ ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മു​ന്പാ​കെ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടാം. ഫോ​ണ്‍: 8086234924, 9495570206.