പാ​റേ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Tuesday, December 1, 2020 10:19 PM IST
ചങ്ങ​നാ​ശേ​രി: പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പാ​റേ​ൽ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളും തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​റു​മാ​യ മോ​ണ്‍.​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​ക്ക​ൽ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു. അ​തി​രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ.​ ചെ​റി​യാ​ൻ കാ​രി​ക്കൊ​ന്പി​ൽ, അ​സി​സ്റ്റ​ന്‍റ് പ്രൊ​ക്കു​റേ​റ്റ​ർ ഫാ.​ ചെ​റി​യാ​ൻ ക​ക്കു​ഴി, തീ​ർ​ഥാ​ട​ന​കേ​ന്ദ്രം വി​കാ​രി ഫാ.​ ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.ഫാ. ​ ഫി​ലി​പ്പോ​സ് കാ​പ്പി​ത്തോ​ട്ടം വ​ച​ന​പ്ര​ഘോ​ഷണം ന​ട​ത്തി. ഫാ.​ ജോ​സ​ഫ് ച​ന്പ​ക്കു​ള​ത്തി​ൽ, ഫാ.​ തോ​മ​സ് തൈ​ക്കാ​ട്ടു​ശേ​രി​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് മേ​രി​നാ​മ​ധാ​രി ദി​നാ​ച​ര​ണം ന​ട​ക്കും. ഇ​ന്നു മു​ത​ൽ ഏ​ഴു​വ​രെ തീ​യ​തി​ക​ളി​ൽ രാ​വി​ലെ 5.30, 7.30, 9.30, 11.30, വൈ​കു​ന്നേ​രം 4.45, 6.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന​യും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും രാ​ത്രി 7.30ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വും രാ​വി​ലെ ഏ​ഴി​നും 11നും ​വി​വി​ധ ഇ​ട​വ​ക​ക​ളി​ൽനി​ന്നു​ള്ള തീ​ർ​ഥാ​ട​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. എ​ട്ടി​ന് പ്ര​ധാ​നതി​രു​നാ​ൾ ആ​ഘോ​ഷി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത