കേ​ന്ദ്രം കൊ​ടു​ക്കു​ന്ന പ​ദ്ധ​തി​ക​ൾ അ​ടി​ച്ചു​മാ​റ്റു​ന്നു​വെ​ന്ന് കു​മ്മ​നം
Tuesday, December 1, 2020 10:19 PM IST
ചേ​ർ​ത്ത​ല: കേ​ന്ദ്രം കൊടു​ക്കു​ന്ന പ​ണ​വും പ​ദ്ധ​തി​യും അ​ടി​ച്ചു​മാ​റ്റു​ക​യാ​ണ് കേ​ര​ള സ​ർ​ക്കാ​ർ ചെയ്യു​ന്ന​തെന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. എ​ൻ​ഡി​എ ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മോ​ദി​യു​ടെ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ലോ​കരാ​ജ്യ​ങ്ങ​ൾ വ​രെ അം​ഗീക​രി​ച്ചു. എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​ക​യ​ല്ല ചെ​യ്യു​ന്ന​ത്. വി​ക​സ​ന​ത്തി​നു തു​ര​ങ്കം വ​യ്ക്കു​ക​യാ​ണെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു. ബി​ജെ​പി ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​വി. ഗോ​പ​കു​മാ​ർ, വെ​ള്ളി​യാ​കു​ളം പ​ര​മേ​ശ്വ​ര​ൻ, അ​രു​ണ്‍ കെ. ​പ​ണി​ക്ക​ർ, റ്റി.​ സ​ജീ​വ് ലാ​ൽ, സി. ​ശി​വ​പ്ര​സാ​ദ്, ജി.​പി. വി​നോ​ദ്, അ​ഭി​ലാ​ഷ് മാ​പ്പ​റ​ന്പി​ൽ, എ​സ്. പ​ത്മ​കു​മാ​ർ, സാ​നു സു​ന്ദ്രി​ൻ, ശ്രീ​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.