അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന്
Tuesday, December 1, 2020 10:19 PM IST
മ​ങ്കൊ​ന്പ്: പു​ളി​ങ്കു​ന്ന് ജ​ങ്കാ​ർ ക​ട​വി​ൽനി​ന്നും ആ​രം​ഭി​ക്കു​ന്ന പു​ളി​ങ്കു​ന്ന്-​കാ​വാ​ലം-​ത​ട്ടാ​ശേ​രി റോ​ഡി​ലെ അ​ന​ധി​കൃ​ത കൈയേറ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​ശ്രീസം​ഘം പു​ളി​ങ്കു​ന്ന് യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. നീ​ലം​പേ​രൂ​ർ-​പ​ള്ളി​ക്കൂ​ട്ടു​മ്മ പാ​ത​യു​ടെ ഭാ​ഗ​മാ​യ റോ​ഡി​നാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് 12 മീ​റ്റ​ർ വീ​തി​യി​ൽ പൊ​ന്നും വി​ല​യ്ക്ക് ഭൂ​മി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​താ​ണ്.
നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന്‍റെ സ്ഥി​തി ഇ​ന്ന് ശോ​ച​നീ​യ​മാ​ണ്. പ​ല​ഭാ​ഗ​ത്തും റോ​ഡ് കൈ​യേ​റ്റ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ന​ല്ല വേ​ലി​യേ​റ്റ​മു​ണ്ടാ​യാ​ൽ പോ​ലും റോ​ഡി​ന്‍റെ പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. റോ​ഡ് പൂ​ർ​ണാ​യി അ​തി​ർ​ത്തി നി​ർ​ണ​യി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഫ്രാ​ൻ​സിസ് മാ​ങ്കു​ള​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജോ​സ​ഫ് ജോ​സ​ഫ്, സി.​ടി കു​ര്യ​ൻ, ടോം​സ് വി.​ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.