വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ പ​ക​ല​ന്തി​യോ​ളം കാ​ത്തി​രി​പ്പ്
Friday, March 5, 2021 11:47 PM IST
കോ​​ട്ട​​യം: ഇ​​ന്‍റ​​ർ​​നെ​​റ്റ് ഓ​​ണ്‍​ലൈ​​നി​​ലെ ത​​ട​​സം മൂ​​ലം കോ​​വി​​ഡ് പ്ര​​തി​​രോ​​ധ വാ​​ക്സി​​ൻ സ്വീ​​ക​​രി​​ക്കാ​​ൻ എ​​ത്തു​​ന്ന മു​​തി​​ർ​​ന്ന​​വ​​ർ​​ക്ക് പ​​ക​​ല​​ന്തി​​യോ​​ളം കാ​​ത്തി​​രി​​പ്പ്.
കോ​​വി​​ൻ പോ​​ർ​​ട്ട​​ലി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ശേ​​ഷ​​മാ​​ണു വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ വാ​​ക്സി​​ൻ സ്വീ​​ക​​രി​​ക്കാ​​ൻ എ​​ത്തു​​ന്ന​​ത്. പോ​​ർ​​ട്ട​​ലി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തോ എ​​ന്നു തീ​​ർ​​ച്ച​​പ്പെ​​ടു​​ത്താ​​ൻ ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ആ​​ധാ​​ർ കാ​​ർ​​ഡും എ​​സ്എം​​എ​​സും പ​​രി​​ശോ​​ധി​​ക്കും. ഇ​​തി​​ന് സ​​ർ​​ക്കാ​​ർ ഇ​​ന്‍റ​​ർ​നെ​റ്റോ മ​​റ്റു സൗ​​ക​​ര്യ​​ങ്ങ​​ളോ വാ​​ക്സി​​നേ​​ഷ​​ൻ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല.
മി​​ക്ക വാ​​ക്സി​​നേ​​ഷ​​ൻ കേ​​ന്ദ്ര​​ങ്ങ​​ളി​​ലും ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ജീ​​വ​​ന​​ക്കാ​​ർ അ​​വ​​രു​​ടെ മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളി​​ലൂ​​ടെ​​യാ​​ണു പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ത്തു​​ന്ന​​ത്. ഇ​​ന്‍റ​​ർ​​നെ​റ്റ് ത​​ട​​സം വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​ൻ സാ​​ധി​​ക്കാ​​തെ വാ​​ക്സി​​ൻ സ്വീ​​ക​​രി​​ക്കാ​​ൻ എ​​ത്തു​​ന്ന​​വ​​ർ ഏ​​റെ സ​​മ​​യം കാ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​രു​​ന്നു.
തു​​ട​​ർ​​ച്ച​​യാ​​യി ഇ​​ന്‍റ​​ർ​​നെ​​റ്റ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തു മൂ​​ലം സ്പീ​​ഡ് കു​​റ​​യു​​ക​​യും ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രി​​ക്കു​​ന്ന​​വ​​രു​​ടെ വി​​വ​​ര​​ങ്ങ​​ൾ കൃ​​ത്യ​​മാ​​യി പ​​രി​​ശോ​​ധി​​ക്കാ​​ൻ സാ​​ധി​​ക്കാ​​തെ വ​​രി​​ക​​യും ചെ​​യ്യു​​ന്നു​​ണ്ട്. വാ​​ക്സി​​നേ​​ഷ​​ൻ കേ​​ന്ദ്ര​​ങ്ങ​​ൾ ഇ​​ന്‍റ​​ർ​​നെ​​റ്റ് വൈ​​ഫൈ സൗ​​ക​​ര്യ​​വും ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​വ​​രു​​ടെ വി​​വ​​ര​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യ​​വു​​മു​​ണ്ടാ​​കു​​ന്നി​​ല്ലെ​​ങ്കി​​ൽ ഇ​​തി​​നു പ​​രി​​ഹാ​​ര​​മു​​ണ്ടാ​​കി​​ല്ലെ​​ന്ന് ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ പ​​റ​​യു​​ന്നു.