ലാ​റ്റ​ക്സ് വി​ൽ​പ​ന​യി​ൽ പ​ക​ൽ​ക്കൊ​ള്ള; ഡി​ആ​ർ​സി പ​രി​ശോ​ധ​ന അ​ശാ​സ്ത്രീ​യം
Friday, March 5, 2021 11:47 PM IST
കോ​​ട്ട​​യം: ലാ​​റ്റ​​ക്സ് വി​​ൽ​​പ​​ന​​യി​​ൽ ഇ​​ട​​നി​​ല​​ക്കാ​​രും ഡീ​​ല​​ർ​​മാ​​രും ഒ​​ത്തു​​ക​​ളി​​ച്ചു ക​​ർ​​ഷ​​ക​​രെ വ്യാ​​പ​​ക​​മാ​​യി ചൂ​​ഷ​​ണം ചെ​​യ്യു​​ന്ന​​താ​​യി പ​​രാ​​തി.
ഡി​​ആ​​ർ​​സി നി​​ര​​ക്ക്, ലാ​​റ്റ​​ക്സി​​ന്‍റെ തൂ​​ക്കം, സ​​ർ​​വീ​​സ് ചാ​​ർ​​ജ് എ​​ന്നി​​വ​​യു​​ടെ പേ​​രി​​ൽ വ​​ലി​​യ ചൂ​​ഷ​​ണ​​ത്തി​​ന് ലാ​​റ്റ​​ക്സ് സം​​ഭ​​രി​​ച്ചു​​വി​​ൽ​​ക്കു​​ന്ന​​വ​​ർ ഇ​​ര​​യാ​​കു​​ന്നു. ലാ​​റ്റ​​ക്സ് വി​​ല ഉ​​യ​​ർ​​ന്ന​​തോ​​ടെ തോ​​ട്ട​​ങ്ങ​​ളി​​ൽ​​നി​​ന്നു വ​​ലി​​യ തോ​​തി​​ൽ റ​​ബ​​ർ പാ​​ൽ വി​​ൽ​​ക്കു​​ന്ന ഈ ​​സീ​​സ​​ണി​​ൽ ക​​ർ​​ഷ​​ക​​ർ നേ​​രി​​ടു​​ന്ന ചൂ​​ഷ​​ണ​​ത്തി​​ൽ റ​​ബ​​ർ ബോ​​ർ​​ഡ് പൊ​​തു​​നി​​ർ​​ദേ​​ശം ന​​ൽ​​കു​​ക​​യോ ഇ​​ട​​പെ​​ടു​​ക​​യോ ചെ​​യ്യു​​ന്നി​​ല്ല.
വീ​​പ്പ വാ​​ട​​ക, ലാ​​റ്റ​​ക്സ് ഉ​​റ​​ഞ്ഞു​​പോ​​കാ​​തി​​രി​​ക്കാ​​ൻ ചേ​​ർ​​ക്കു​​ന്ന അ​​മോ​​ണി​​യ തു​​ട​​ങ്ങി​​യ​​വ​​യു​​ടെ പേ​​രി​​ൽ മാ​​ർ​​ക്ക​​റ്റ് വി​​ല​​യി​​ൽ 10 രൂ​​പ​​യു​​ടെ വ​​രെ കി​​ഴി​​വ് ഇ​​ട​​നി​​ല​​ക്കാ​​ർ കൈ​​വ​​ശ​​പ്പെ​​ടു​​ത്തു​​ന്നു. വീ​​പ്പ​​യി​​ൽ സം​​ഭ​​രി​​ച്ച ലാ​​റ്റ​​ക്സ് ന​​ന്നാ​​യി ഇ​​ള​​ക്കാ​​തെ​​യും വീ​​പ്പ​​യു​​ടെ അ​​ടി​​വ​​ശം വ​​രെ ട്യൂ​​ബ് താ​​ഴ്ത്താ​​തെ​​യും അ​​ശാ​​സ്ത്രീ​​യ​​മാ​​യി സാ​​ന്പി​​ൾ ശേ​​ഖ​​രി​​ച്ച് ഡി​​ആ​​ർ​​സി ക​​ണ​​ക്കാ​​ക്കു​​ക​​യാ​​ണു പ​​തി​​വ്.
സാ​​ന്പി​​ളി​​ന്‍റെ ഒ​​രു ഭാ​​ഗം ക​​ർ​​ഷ​​ക​​ർ​​ക്ക് ന​​ൽ​​കാ​​റു​​ണ്ടെ​​ങ്കി​​ലും ഡി​​ആ​​ർ​​സി പ​​രി​​ശോ​​ധ​​നാ സം​​വി​​ധാ​​നം അ​​പ്രാ​​പ്യ​​മാ​​യ​​തി​​നാ​​ൽ പ​​ല​​രും ഇ​​തി​​നു ശ്ര​​മി​​ക്കാ​​റി​​ല്ല. ക​​ച്ച​​വ​​ട​​ക്കാ​​ർ പ​​റ​​യു​​ന്ന നി​​ര​​ക്ക് മാ​​ന​​ദ​​ണ്ഡ​​മാ​​ക്കേ​​ണ്ടി​​വ​​രു​​ന്ന​​തി​​നാ​​ൽ ക​​ർ​​ഷ​​ക​​ർ​​ക്ക് വ​​ലി​​യ ന​​ഷ്ട​​മാ​​ണ് ഡി​​ആ​​ർ​​സി​​യി​​ലു​​ണ്ടാ​​കു​​ന്ന​​ത്. പാ​​ൽ വീ​​പ്പ തോ​​ട്ട​​ങ്ങ​​ളി​​ൽ വ​​ച്ച് തൂ​​ക്കം എ​​ടു​​ത്ത് ബോ​​ധി​​പ്പി​​ക്കാ​​തെ ഫാ​​ക്ട​​റി​​ക​​ളി​​ലും ഗോ​​ഡൗ​​ണു​​ക​​ളി​​ലും എ​​ത്തി​​ച്ച് തൂ​​ക്കം പ​​റ​​യു​​ന്ന​​തി​​ലും ക​​ബ​​ളി​​പ്പി​​ക്ക​​ൽ വ്യാ​​പ​​ക​​മാ​​ണെ​​ന്ന് ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്നു.