ക​​രാ​​ട്ടെ പ​​രി​​ശീ​​ല​​നം വീ​​ണ്ടും ഫ്ളോ​​റി​​ലാ​​യി
Tuesday, April 13, 2021 12:38 AM IST
വൈ​ക്കം: കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തെ​ത്തു​​ട​​ർ​​ന്ന് ഓ​​ണ്‍​ലൈ​​ൻ പ​​ഠ​​ന​​ത്തി​​നു വ​​ഴി​​മാ​​റി​​യ ക​​രാ​​ട്ടെ പ​​രി​​ശീ​​ല​​നം വീ​​ണ്ടും ഫ്ളോ​​റി​​ലാ​​യി.
കോ​​വി​​ഡ് പ്ര​​തി​​രോ​​ധ​​ത്തി​​നു ശ​​രീ​​ര​​ത്തി​​ന്‍റെ പ്ര​​തി​​രോ​​ധ​​ശേ​​ഷി വ​​ർ​​ധി​​പ്പി​​ക്കാ​​ൻ ശു​​ദ്ധ​​മാ​​യ ഭ​​ക്ഷ​​ണ​​ത്തി​​നൊ​​പ്പം മി​​ക​​ച്ച വ്യാ​​യാ​​മ​​വും വേ​​ണ​​മെ​​ന്ന ആ​​രോ​​ഗ്യ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രു​​ടെ നി​​ർ​ദേ​​ശം വ​​ന്ന​​തോ​​ടെ കു​​ട്ടി​​ക​​ള​​ട​​ക്കം നി​​ര​​വ​​ധി പേ​​ർ ക​​രാ​​ട്ടേ പ​​രി​​ശീ​​ല​​ന​​ത്തി​​നു ത​​ത്​​പ​​ര​​രാ​​യി മു​​ന്നോ​​ട്ടു​​വ​​ന്നു. ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി മു​​ത​​ൽ ന​​ഗ​​ര​​ങ്ങ​​ളി​​ലെ ഹാ​​ളു​​ക​​ളി​​ൽ പ​​രി​​ശീ​​ല​​നം പു​​ന​​രാ​​രം​​ഭി​​ച്ചു.
വൈ​​ക്കം ലി​​സ്യു ഇം​​ഗ്ലീ​​ഷ് സ്കൂ​​ളി​​ൽ ക​​ഴി​​ഞ്ഞ​ദി​​വ​​സം ക​​രാ​​ട്ടെ ബ്ലാ​​ക്ക് ബെ​​ൽ​​റ്റ് പ​​രി​​ശീ​​ല​​ന ക​​ള​​രി​​യി​​ൽ കു​​ട്ടി​​ക​​ള​​ട​​ക്കം നി​​ര​​വ​​ധി പേ​​രാ​​ണ് പ​​ങ്കെ​​ടു​​ത്ത​​ത്.
ക്യാ​​ന്പി​​നു ഷി​​ഹാ​​ൻ ആ​​ർ വൈ​​യു ക​​രാ​​ട്ടെ ഫെ​​ഡ​​റേ​​ഷ​​ൻ ഇ​ന്ത്യ, ഇ​ന്ത്യ​ൻ ചീ​​ഫ് ഷി​​ഹാ​​ൻ ഷാ​​ജ​​ൻ ജേ​​ക്ക​​ബ് ക​​ട്ട​​പ്പ​​ന, വൈ​​ക്കം സ​​ർ​​ഗ ക​​ലാ​​ക്ഷേ​​ത്ര ഡ​​യ​​റ​​ക്ട​​റും ഷി​​ഹാ​​ൻ ആ​​ർ​വൈ​​യു ക​​രാ​​ട്ടെ ഫെ​​ഡ​​റേ​​ഷ​​ൻ ഇ​​ന്ത്യ കേ​​ര​​ള ചീ​​ഫ് സ​​ജി​​മോ​​ൻ മാ​​ന​​ന്തി​​ക്ക​​രി എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.
ക​​രാ​​ട്ടെ അ​​ഭ്യ​​സ​​നം വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​ക​​രി​​ച്ച​​വ​​ർ​​ക്കു വൈ​​ക്കം ന​​ടേ​​ൽ പ​​ള്ളി സ​​ഹ​​വി​​കാ​​രി ഫാ. ​​ടോ​​ണി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്തു.