വെ​​ള്ളൂ​​രി​​ൽ മാ​​ലി​​ന്യ​​ങ്ങ​​ൾ കു​​ന്നു​​കൂ​​ടു​​ന്നു
Saturday, April 17, 2021 12:05 AM IST
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: മാ​​ലി​​ന്യ സം​​സ്ക​​ര​​ണ​​ത്തി​​നു ശാ​​സ്ത്രീ​​യ സം​​വി​​ധാ​​ന​​മേ​​ർ​​പ്പെ​​ടു​​ത്താ​​ത്തി​​നാ​​ൽ വെ​​ള്ളൂ​​രി​​ൽ മാ​​ലി​​ന്യ​​ങ്ങ​​ൾ കു​​ന്നു​​കൂ​​ടു​​ന്നു.
പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ മാ​​ലി​​ന്യ നി​​ക്ഷേ​​പ​​ത്തി​​നാ​​യി മാ​​ലി​​ന്യ സം​​ഭ​​ര​​ണി​​ക​​ൾ സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​വ പ​​ല​​തും നി​​റ​​ഞ്ഞ​​തോ​​ടെ മാ​​ലി​​ന്യ​​ങ്ങ​​ൾ മാ​​ലി​​ന്യ സം​​ഭ​​ര​​ണി​​ക​​ൾ​​ക്കു സ​​മീ​​പം കു​​ന്നു​​കൂ​​ട്ടു​​ക​​യാ​​ണ്. പ​​ഞ്ചാ​​യ​​ത്തി​​ൽ ഹ​​രി​​ത​​ക​​ർ​​മ​​സേ​​ന രൂ​​പീ​​ക​​രി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും മാ​​ലി​​ന്യ​​നീ​​ക്കം കാ​​ര്യ​​ക്ഷ​​മ​​മാ​​കു​​ന്നി​​ല്ല. 150ൽ ​​അ​​ധി​​കം വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളാ​​ണ് വെ​​ള​​ളൂ​​രി​​ലു​​ള്ള​​ത്. വെ​​ള്ളൂ​​രി​​ലെ സ്വ​​കാ​​ര്യ ബ​​സ് സ്റ്റാ​​ൻ​​ഡി​​ന് എ​​തി​​ർ​​വ​​ശ​​ത്തെ ത​​രി​​ശു പാ​​ട​​ത്താ​​ണ് മാ​​ലി​​ന്യ​​ങ്ങ​​ൾ നി​​ക്ഷേ​​പി​​ച്ചി​​രു​​ന്ന​​ത്. മാ​​ലി​​ന്യ​​ങ്ങ​​ൾ ചീ​​ഞ്ഞ​​ളി​​ഞ്ഞ് ക​​ടു​​ത്ത ദു​​ർ​​ഗ​​ന്ധം വ​​മി​​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നാ​​ട്ടു​​കാ​​ർ പ്ര​​തി​​ഷേ​ധ​​വു​​മാ​​യി രം​​ഗ​​ത്തു വ​​ന്ന​​തോ​​ടെ മാ​​ലി​​ന്യ നി​​ക്ഷേ​​പം മു​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.
പി​​ന്നീ​​ട് മാ​​ലി​​ന്യം പ​​ല സ്ഥ​​ല​​ങ്ങ​​ളി​​ലാ​​യി കു​​ന്നു​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. ഇ​​തു പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ​​ക്കും വ്യാ​​പാ​​രി​​ക​​ൾ​​ക്കും ദു​​രി​​ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്. മാ​​ലി​​ന്യ പ്ര​​ശ്ന​​ത്തി​​നു പ​​രി​​ഹാ​​രം കാ​​ണാ​​ൻ പ​​ഞ്ചാ​​യ​​ത്ത് മാ​​ലി​​ന്യ സം​​സ്ക​​ര​​ണ പ്ലാ​​ന്‍റ് സ്ഥാ​​പി​​ക്കു​​ന്ന​​തി​​നു​​ള്ള ശ്ര​​മം ന​​ട​​ത്തി വ​​രി​​ക​​യാ​​ണെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ലൂ​​ക്ക് മാ​​ത്യു പ​​റ​​ഞ്ഞു.