കോ​വി​ഡ് നി​ര​ക്ക് ഉ​യ​രു​ന്നു; കു​റ​വി​ല​ങ്ങാ​ട് 26, ഉ​ഴ​വൂ​രി​ല്‍ 31
Wednesday, April 21, 2021 10:20 PM IST
കു​റ​വി​ല​ങ്ങാ​ട്: കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത അ​നി​വാ​ര്യ​മെ​ന്ന് വി​ല​യി​രു​ത്ത​ല്‍. ഈ ​മേ​ഖ​ല​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ന്ന​ലെ ഉ​ഴ​വൂ​രും കു​റ​വി​ല​ങ്ങാ​ടു​മാ​ണ് മു​ന്നി​ട്ടു​നി​ല്‍​ക്കു​ന്ന​ത്. ഉ​ഴ​വൂ​രി​ല്‍ മാ​ത്രം 31 പേ​ര്‍​ക്കും കു​റ​വി​ല​ങ്ങാ​ട് 26 പേ​ര്‍​ക്കും ഇ​ന്ന​ലെ രോ​ഗം ബാ​ധി​ച്ച​താ​യാ​ണ് ക​ണ​ക്ക്. കാ​ണ​ക്കാ​രി​യി​ല്‍ 25 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മ​ര​ങ്ങാ​ട്ടു​പി​ള്ളി​യി​ല്‍ 19 പേ​ര്‍​ക്ക് കോ​വി​ഡു​ള്ള​താ​യി ക​ണ്ടെ​ത്തി. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ കോ​ട്ട​യം ജി​ല്ല ര​ണ്ടാ​യി​രം പി​ന്നി​ടു​ന്ന​തി​നി​ട​യി​ല്‍ കു​റ​വി​ല​ങ്ങാ​ട് മേ​ഖ​ല​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലും രോ​ഗ​ബാ​ധി​ത​ര്‍ വ​ര്‍​ധി​ക്കു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തു​ന്ന​ത്. ക​ട​പ്ലാ​മ​റ്റ​ത്ത്-​എ​ട്ട്, വെ​ളി​യ​ന്നൂ​രി​ല്‍-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് സ​മീ​പ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ണ​ക്ക്. രാ​മ​പു​ര​ത്ത് ഇ​ന്ന​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം നൂ​റ് ക​ട​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.