കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞു
Wednesday, April 21, 2021 10:25 PM IST
മു​ണ്ട​ക്ക​യം: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ലെ താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രി മ​ര​ണ​മ​ട​ഞ്ഞു. ചെ​ളി​ക്കു​ഴി പാ​റ​യ്ക്ക​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ സാ​റാ​മ്മ (65) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. സം​സ്കാ​രം ന​ട​ത്തി. ഈ ​മാ​സം മൂ​ന്നി​നാ​ണ് ഇ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന സാ​റാ​മ്മ​യെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ കൂ​ടി​യ​തോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ന്യൂ​മോ​ണി​യ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മ​ക്ക​ൾ: ജോ​ൺ​സ​ൺ, സി​ന്ധു. മ​രു​മ​ക്ക​ൾ : സെ​ലി​ൻ, ജോ​ർ​ജ്.

പാ​റ​ത്തോ​ട്: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​ല​പ്ര പ്ലാ​ക്കൂ​ട്ട​ത്തി​ല്‍ പി.​കെ. മ​ധു (49) മ​ര​ണ​മ​ട​ഞ്ഞു. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ശ്വാ​സ​ത​ട​സം മൂ​ര്‍​ച്ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. ചി​കി​ത്സ​യി​ലാ​യി​രി​ക്കെ കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യെ​ങ്കി​ലും ന്യു​മോ​ണി​യാ​യും ബാ​ധി​ച്ചി​രു​ന്നു. പെ​യി​ന്‍റിം​ഗ് കോ​ണ്‍​ട്രാ​ക്ട​റാ​യി​രു​ന്നു മ​ധു. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ള്‍: അ​ബി​നി, ബി​ബി​നി.