ജി​​ല്ല​​യി​​ൽ 2865 പേ​​ർ​​ക്കുകൂടി കോ​​വി​​ഡ്
Thursday, May 6, 2021 9:51 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ 2865 പേ​​ർ​​ക്കു​​കൂ​​ടി കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. 2854 പേ​​ർ​​ക്കും സ​​ന്പ​​ർ​​ക്കം മു​​ഖേ​​ന​​യാ​​ണ് വൈ​​റ​​സ് ബാ​​ധി​​ച്ച​​ത്. ഒ​​രു ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​നും ഉ​​ൾ​​പ്പെ​​ടു​​ന്നു. സം​​സ്ഥാ​​ന​​ത്തി​​നു പു​​റ​​ത്തു​​നി​​ന്നെ​​ത്തി​​യ 11 പേ​​ർ രോ​​ഗ​​ബാ​​ധി​​ത​​രാ​​യി. പു​​തി​​യ​​താ​​യി 10,820 പ​​രി​​ശോ​​ധ​​നാ​​ഫ​​ല​​ങ്ങ​​ളാ​​ണ് ല​​ഭി​​ച്ച​​ത്.
ടെ​​സ്റ്റ് പോ​​സി​​റ്റി​​വി​​റ്റി 26.47 ശ​​ത​​മാ​​ന​​മാ​​ണ്. രോ​​ഗം ബാ​​ധി​​ച്ച​​വ​​രി​​ൽ 1303 പു​​രു​​ഷ​​ൻ​​മാ​​രും 1223 സ്ത്രീ​​ക​​ളും 339 കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു. 60 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള 499 പേ​​ർ​​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. 301 പേ​​ർ രോ​​ഗ​​മു​​ക്ത​​രാ​​യി. 15,961 പേ​​രാ​​ണ് നി​​ല​​വി​​ൽ ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. ഇ​​തു​​വ​​രെ 1,36,976 പേ​​ർ കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​യി. 1,20,088 പേ​​ർ രോ​​ഗ​​മു​​ക്തി നേ​​ടി. ജി​​ല്ല​​യി​​ൽ 62,677 പേ​​ർ ക്വാ​​റ​​ന്‍റൈ​​നി​​ലാ​​ണ്.