ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു
Tuesday, May 11, 2021 10:46 PM IST
പൂ​വ​ത്തോ​ട്: ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു. തി​ട​നാ​ട് പൂ​വ​ത്തോ​ട് ശൗ​ര്യാം​മാ​വി​ല്‍ ബാ​ബു ജോ​സ​ഫ് (56) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ബാ​ബു​വി​ന് ഇ​ടി​മി​ന്ന​ല്‍ ഏ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ണ​ങ്ങാ​ന​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പാ​ലാ ഗ​വ​ൺ​മെ​ന്‍റ് ത ​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: റെ​നി. മ​ക്ക​ള്‍: റി​യ, അ​നി​ല്‍, അ​ല​ക്‌​സ്.