റോ​ഡ് കൈ​യ​ട​ക്കി സ​മ​ര​ങ്ങ​ൾ; നീ​ളു​ന്ന സ്ഥ​ല​മെ​ടു​പ്പ്
Sunday, June 13, 2021 12:58 AM IST
ക ​​ടു​​ത്തു​​രു​​ത്തി: റോ​​ഡ് അ​​പ​​ക​​ട​നാ​​ട​​കം, ശ​​വ​​പ്പെ​​ട്ടി വി​​ല്​​പ​​ന, കൂ​​ട്ട​​ധ​​ർ​​ണ...ക​​ഴി​​ഞ്ഞ കു​​റെ ദി​​വ​​സ​​ങ്ങ​​ളാ​​യി ഏ​​റ്റു​​മാ​​നൂ​​ർ- ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് റോ​​ഡി​​ലെ കു​​റു​​പ്പ​​ന്ത​​റ ജം​​ഗ്ഷ​​നു സ​​മീ​​പ​​മു​​ള്ള പു​​ളി​​ന്ത​​റ വ​​ള​​വി​​ലെ കാ​​ഴ്ച്ച​​യാ​​ണി​​ത്. വ്യ​​ത്യ​​സ്ത രാ​​ഷ്‌​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളും അ​​വ​​രു​​ടെ യു​​വ​​ജ​​ന​​സം​​ഘ​​ട​​ന​​ക​​ളു​​മെ​​ല്ലാം വേ​​റി​​ട്ട സ​​മ​​ര​​വു​​മാ​​യി പു​​ളി​​ന്ത​​റ വ​​ള​​വ് ക​​യ്യ​​ട​​ക്കു​​ക​​യാ​​ണ്. സ​​മ​​രം ചെ​​യ്യു​​ന്ന​​വ​​രു​​ടെ​​യെ​​ല്ലാം ആ​​വ​​ശ്യം ഒ​​ന്നു​​ത​​ന്നെ പു​​ളി​​ന്ത​​റ​​യി​​ലെ വ​​ള​​വ് നി​​വ​​ർ​​ത്ത​​ണം. സ്ഥ​​ല​​മേ​​റ്റെ​​ടു​​പ്പ് വൈ​​കു​​ന്ന​​താ​​ണ് പു​​ളി​​ന്ത​​റ​​യ​​ട​​ക്കം വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലെ വ​​ള​​വു​​ക​​ൾ നി​​വ​​ർ​​ത്താ​​നു​​ള്ള ത​​ട​​സം. റ​​വ​​ന്യു വ​​കു​​പ്പ് സ്ഥ​​ലം ഏ​​റ്റെ​​ടു​​ത്ത് ന​​ൽ​​കി​​യാ​​ൽ മാ​​ത്ര​​മേ പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​ന് റോ​​ഡ് വി​​ക​​സ​​നം സാ​​ധ്യ​​മാ​​ക്കാ​​ൻ ക​​ഴി​​യൂ. ഇ​​തി​​ലു​​ള്ള കാ​​ല​​താ​​മ​​സ​​മാ​​ണ് അ​​പ​​ക​​ട​​ങ്ങ​​ൾ​​ക്കു വ​​ഴി​​യൊ​​രു​​ക്കി വ​​ള​​വു​​ക​​ൾ നി​​വ​​രാ​​തെ പ​​ഴ​​യ​​പ​​ടി​​ത​​ന്നെ തു​​ട​​രാ​​ൻ കാ​​ര​​ണം.

ക​​ഴി​​ഞ്ഞ 20 വ​​ർ​​ഷ​​ത്തി​​നി​​ടെ പു​​ളി​​ന്ത​​റ വ​​ള​​വി​​ൽ മാ​​ത്രം ഉ​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ങ്ങ​​ളി​​ൽ നി​​ര​​വ​​ധി​​പേ​​ർ മ​​രി​​ക്കു​​ക​​യും നൂ​​റി​​ല​​ധി​​കം പേ​​ർ​​ക്ക് സാ​​ര​​മാ​​യി പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. ഒ​​ന്ന​​ര​വ​​ർ​​ഷം മു​​ന്പ് എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വ് സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്ക് ലോ​​റി​​യു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ച് യു​​വാ​​വ് മ​​രി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ലോ​​റി ഡ്രൈ​​വ​​റു​​ടെ അ​​ശ്ര​​ദ്ധ​​യാ​​ണ് അ​​പ​​ക​​ട​​കാ​​ര​​ണ​​മെ​​ന്നാ​​രോ​​പി​​ച്ചു സം​​ഘ​​ർ​​ഷാ​​വ​​സ്ഥ​​യി​​ലേ​​ക്കു കാ​​ര്യ​​ങ്ങ​​ൾ നീ​​ങ്ങി​​യി​​രു​​ന്നു. അ​​പ​​ക​​ട​​കാ​​ര​​ണ​​മാ​​യ ലോ​​റി സൂ​​ക്ഷി​​ച്ചി​​രു​​ന്ന ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ വ​​ള​​പ്പി​​ലേ​ക്കു​വ​​രെ അ​​ന്നു സം​​ഘ​​ർ​​ഷം വ്യാ​​പി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യി. ഏ​​റ്റു​​മാ​​നൂ​​ർ-​​വൈ​​ക്കം റോ​​ഡി​​ൽ യാ​​ത്ര​​ക്കാ​​ർ​​ക്ക് ഭീ​​ഷ​​ണി ഉ​​യ​​ർ​​ത്തു​​ന്ന വ​​ള​​വു​​ക​​ൾ നി​​വ​​രു​​ന്ന​​തി​​നു​​ള്ള യാ​​ത്ര​​ക്കാ​​രു​​ടെ​​യും നാ​​ട്ടു​​കാ​​രു​​ടെ​​യും കാ​​ത്തി​​രി​​പ്പി​​നു കാ​​ല​​ങ്ങ​​ളു​​ടെ പ​​ഴ​​ക്ക​​മു​​ണ്ട്. കാ​​ണ​​ക്കാ​​രി മു​​ത​​ൽ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് വ​​രെ​​യു​​ള്ള കൊ​​ടും​വ​​ള​​വു​​ക​​ൾ വാ​​ഹ​​ന യാ​​ത്ര​​ക്കാ​​ർ​​ക്കു പേ​​ടി സ്വ​​പ്ന​​മാ​​യി മാ​​റി​​യി​​ട്ടു കാ​​ല​​ങ്ങ​​ളേ​​റേ​​യാ​​യി​​ട്ടും ഇ​​വ നി​​വ​​ർ​​ത്താ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ക​​ട​​ലാ​​സി​​ലൊ​​തു​​ങ്ങു​​ക​​യാ​​ണ്.

പു​​ളി​​ന്ത​​റ വ​​ള​​വ്

കു​​റു​പ്പ​​ന്ത​​റ പു​​ളി​​ന്ത​​റ വ​​ള​​വി​​ലാ​​ണ് അ​​പ​​ക​​ട​​ങ്ങ​​ൾ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഉ​​ണ്ടാ​​കു​​ന്ന​​ത്. ഷാ​​ർ​​പ്പാ​​യ വ​​ള​​വി​​ൽ വ്യ​​ക്ത​​മാ​​യ സൂ​​ച​​നാ ബോ​​ർ​​ഡു​​ക​​ളോ ഒ​​ന്നു​​ംത​​ന്നെ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ വ​​ള​​വി​​ലെ​​ത്തു​​ന്പോ​​ൾ മാ​​ത്ര​​മാ​​ണ് ഡ്രൈ​​വ​​ർ​​മാ​​ർ ഇ​​ത്ര​​യും വ​​ലി​​യ വ​​ള​​വാ​​ണെ​​ന്നു തി​​രി​​ച്ച​​റി​​യു​​ന്ന​​ത്. ഇ​​തു ശ്ര​​ദ്ധ​​യി​​ൽ​പ്പെ​ടു​​ന്ന നി​​മി​​ഷം വാ​​ഹ​​നം വെ​​ട്ടി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ നി​​യ​​ന്ത്ര​​ണം വി​​ട്ടു മ​​റ്റ് വാ​​ഹ​​ന​​ങ്ങ​​ളി​​ലോ സ​​മീ​​പ​​ത്തെ മ​​തി​​ലി​​ലോ പോ​​സ്റ്റി​​ലോ ഇ​​ടി​​ച്ചാ​​ണ് ഇ​​വി​​ടെ അ​​പ​​ക​​ടം സം​​ഭ​​വി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് ഡ്രൈ​​വ​​ർ​​മാ​​ർ പ​​റ​​യു​​ന്ന​​ത്.

വ​​ള​​വ് നി​​വ​​ർ​​ത്ത​​ൽ എ​​ന്താ​​യി

ന​​ന്പ്യാ​​കു​ളം, ​ക​​ള​​ത്തൂ​​ർ, പു​​ളി​​ന്ത​​റ, കു​​റു​​പ്പ​​ന്ത​​റ ആ​​റാം​​മൈ​​ൽ, പ​​ട്ടാ​​ള​​മു​​ക്ക്, മു​​ട്ടു​​ചി​​റ, ക​​ടു​​ത്തു​​രു​​ത്തി ഇ​​ട​​ക്ക​​ര, ആ​​പ്പാ​​ഞ്ചി​​റ, സി​​ലോ​​ണ്‍ ജം​​ഗ്ഷ​​ൻ, കു​​റി​​ച്ചി വ​​ള​​വ് തു​​ട​​ങ്ങി​​യ വ​​ള​​വു​​ക​​ളി​​ലു​​മാ​​ണ്ടാ​​യ വാ​​ഹ​​നാ​​പ​​ക​​ട​​ങ്ങ​​ൾ എ​​ണ്ണി​​യാ​​ൽ തീ​​രി​​ല്ല. കു​​റു​​പ്പ​​ന്ത​​റ പു​​ളി​​ന്ത​​റ വ​​ള​​വി​​ൽ മാ​​ത്രം ഉ​​ണ്ടാ​​യ അ​​പ​​ക​​ട​​ങ്ങ​​ളു​​ടെ എ​​ണ്ണ​​മെ​​ടു​​ത്താ​​ൽ ശ​​രാ​​ശ​​രി​​യു​​ണ്ടാ​​കു​​ന്ന അ​​പ​​ക​​ട​​ങ്ങ​​ളു​​ടെ മൂ​​ന്നി​​ലൊ​​ന്ന് വ​​രു​​മെ​​ന്ന് ക​​ണ​​ക്കു​​ക​​ൾ പ​​റ​​യു​​ന്നു. എ​​തി​​രേ വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടാ​​തെ പോ​​കു​​ന്ന​​തും അ​​മി​​ത​​വേ​​ഗ​​വു​​മാ​​ണ് പ​​ല​​പ്പോ​​ഴും അ​​പ​​ക​​ട കാ​​ര​​ണ​​മാ​​കു​​ന്ന​​ത്.

വ​​ള​​വു​​ക​​ളി​​ൽ അ​​പ​​ക​​ടം വ​​ർ​​ധി​​ച്ച​​തോ​​ടെ മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ പൊ​​തു​​മ​​രാ​​മ​​ത്തു​ മ​​ന്ത്രി​​യാ​​യി​​രു​​ന്ന​​പ്പോ​​ൾ പ​​ട്ടി​​ത്താ​​നം-​​ക​​ടു​​ത്തു​​രു​​ത്തി-​​വൈ​​ക്കം റോ​​ഡി​​ലെ വ​​ള​​വു​​ക​​ൾ നി​​വ​​ർ​​ക്കു​​ന്ന​​തി​​നാ​​യി പ​​ദ്ധ​​തി ത​​യാ​​റാ​​ക്കു​​ക​​യും അ​​നു​​മ​​തി ന​​ൽ​​കു​​ക​​യും ചെ​​യ്തി​​രു​​ന്നു. കാ​​ണ​​ക്കാ​​രി മു​​ത​​ൽ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് വ​​രെ​​യു​​ള്ള അ​​പ​​ക​​ട​​വ​​ള​​വു​​ക​​ൾ നി​​വ​​ർ​​ക്കു​​ന്ന​​തി​​നാ​​യി അ​​ധി​​കൃ​​ത​​ർ ആ​​റു വി​​ല്ലേ​​ജു​​ക​​ളി​​ൽ സ​​ർ​​വേ ന​​ട​​ത്തു​​ക​​യും ന​​ട​​പ​​ടി​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ടു നീ​​ങ്ങു​​ക​​യും ചെ​​യ്തി​​രു​​ന്നു. കാ​​ണ​​ക്കാ​​രി, കു​​റു​​പ്പ​​ന്ത​​റ, കോ​​ത​​ന​​ല്ലൂ​​ർ, മാ​​ഞ്ഞൂ​​ർ, മു​​ട്ടു​​ചി​​റ, ക​​ടു​​ത്തു​​രു​​ത്തി, വ​​ട​​യാ​​ർ വി​​ല്ലേ​​ജു​​ക​​ളി​​ലാ​​യി റോ​​ഡി​​ലെ 35 ഇ​​ട​​ങ്ങ​​ളി​​ലെ വ​​ള​​വു​​ക​​ൾ നി​​വ​​ർ​​ക്കാ​​ൻ ഹൈ ​​ലെ​​വ​​ൽ ക​​മ്മി​​റ്റി​​യു​​ടെ അ​​നു​​മ​​തി​​യും ല​​ഭി​​ച്ചി​​രു​​ന്നു.

തു​​ട​​ർ​​ന്ന് സ​​ർ​​വേ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​തി​​നി​​ടെ​ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്ക​​ൽ സം​​ബ​​ന്ധി​​ച്ചു പു​​തി​​യ ഉ​​ത്ത​​ര​​വു പു​​റ​​പ്പെ​​ടു​​വി​​ച്ച​​തോ​​ടെ​​യാ​​ണ് വ​​ള​​വ് നി​​വ​​ർ​​ക്കാ​​ൻ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ത​​ട​​സ​​പ്പെ​​ട്ട​​ത്. 35 വ​​ള​​വു​​ക​​ൾ നി​​വ​​ർ​​ത്തു​​ന്ന​​തി​​നാ​​യി 1.9675 ഹെ​​ക്ട​​ർ ഭൂ​​മി​​യാ​​ണ് ഏ​​റ്റെ​​ടു​​ക്കേ​​ത്.

സ​​മീ​​പ​​കാ​​ല​​ത്ത് അ​​പ​​ക​​ട​​ങ്ങ​​ൾ വ​​ർ​​ധി​​ച്ച​​തോ​​ടെ​​യാ​​ണ് വ​​ള​​വ് നി​​വ​​ർ​​ത്തേ​​ണ്ട​​ത് അ​​ടി​​യ​​ന്ത​​ര ആ​​വ​​ശ്യ​​മാ​​ണെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ൾ വ്യ​​ത്യ​​സ്ത രീ​​തി​​യി​​ലു​​ള്ള സ​​മ​​ര​​ങ്ങ​​ളു​​മാ​​യി മു​​ന്നോ​​ട്ടു വ​​ന്നി​​രി​​ക്കു​​ന്ന​​ത്.