തി​ര​ക്കി​ല്ലാ​തെ ആ​ദ്യ​ദി​നം
Thursday, June 17, 2021 11:54 PM IST
ക​​ടു​​ത്തു​​രു​​ത്തി: അ​​ണ്‍​ലോ​​ക്കി​​ന്‍റെ ആ​​ദ്യ​​ദി​​നം റോ​​ഡു​​ക​​ളി​​ലും പൊ​​തു​​ഇ​​ട​​ങ്ങ​​ളി​​ലും കാ​​ര്യ​​മാ​​യ തി​​ര​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ട്ടി​​ല്ല. എ​​ന്നാ​​ൽ ലോ​​ക്ഡൗ​​ണി​​നു ശേ​​ഷം ആ​​ദ്യ​​മാ​​യി തു​​റ​​ന്ന ചി​​ല മേ​​ഖ​​ല​​ക​​ളി​​ൽ ന​​ല്ല തി​​ര​​ക്കും ഉ​​ണ്ടാ​​യി. പൊ​​തു​​ഗ​​താ​​ഗ​​തം അ​​ട​​ക്കം ആ​​രം​​ഭി​​ച്ചെ​​ങ്കി​​ലും ഒ​​രു മാ​​സ​​ത്തി​​ല​​ധി​​കം നീ​​ണ്ട ലോ​​ക്ഡൗ​​ണി​​നു ശേ​​ഷം വ്യാ​​പാ​​ര​ തൊ​​ഴി​​ൽ മേ​​ഖ​​ല​​ക​​ളെ​​ല്ലാം സാ​​ധാ​​ര​​ണ നി​​ല​​യി​​ലേ​​യ്ക്കു വ​​രാ​​ൻ ഇ​​നി​​യും ദി​​വ​​സ​​ങ്ങ​​ളെ​​ടു​​ക്കു​​മെ​​ന്ന സൂ​​ച​​ന​​യാ​​ണ് ആ​​ദ്യ​​ദി​​ന​​ത്തി​​ലെ പ്ര​​തി​​ക​​ര​​ണം കാ​​ണി​​ക്കു​​ന്ന​​ത്. ക​​ടു​​ത്തു​​രു​​ത്തി, മു​​ള​​ക്കു​​ളം, മാ​​ഞ്ഞൂ​​ർ, ത​​ല​​യാ​​ഴം, വെ​​ള്ളൂ​​ർ, ഉ​​ദ​​യ​​നാ​​പു​​രം എ​​ന്നീ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ടി​​പി​​ആ​​ർ എ​​ട്ടു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ലാ​​യ​​തി​​നാ​​ൽ ബി ​​കാ​​റ്റ​​ഗ​​റി​​യി​​ലാ​​ണ് ഉ​​ൾ​​പ്പെ​​ടു​​ന്ന​​ത്. അ​​തി​​നാ​​ൽ ഇ​​വി​​ട​​ങ്ങ​​ളി​​ൽ അ​​വ​​ശ്യ വ​​സ്തു​​ക്ക​​ൾ വി​​ൽ​​ക്കു​​ന്ന ക​​ട​​ക​​ളും മ​​റ്റ് അ​​നു​​വ​​ദ​​നീ​​യ​​മാ​​യ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളും മാ​​ത്ര​​മേ തു​​റ​​ന്നു​​ള്ളൂ.
വൈ​​ക്കം ന​​ഗ​​ര​​സ​​ഭ, ക​​ല്ല​​റ, ഞീ​​ഴൂ​​ർ, ചെ​​ന്പ്, മ​​റ​​വ​​ന്തു​​രു​​ത്ത്, ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്, ടി​വി പു​​രം എ​​ന്നീ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ടി​​പി​​ആ​​ർ എ​​ട്ടു ശ​​ത​​മാ​​ന​​ത്തി​​നും താ​​ഴെ​​യാ​​യ​​തി​​നാ​​ൽ എ​​ല്ലാ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളും ഇ​​വി​​ട​​ങ്ങ​​ളി​​ൽ തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ച്ചു. ബാ​​ങ്കു​​ക​​ളും ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ളും അ​​വ​​ധി​​യാ​​യി​​രു​​ന്ന​​ത് ഇ​​ന്ന​​ലെ തി​​ര​​ക്ക് കു​​റ​​യാ​​നി​​ട​​യാ​​ക്കി. ബെ​​വ്കോ ഒൗ​​ട്ട്‌​ലെ​​റ്റു​​ക​​ളി​​ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ തി​​ര​​ക്കു​​ണ്ടാ​​യ​​ത്.
40 ദി​​വ​​സ​​ത്തി​​ല​​ധി​​കം ഇ​​ട​​വേ​​ള​​യ്ക്കു​​ശ​​ഷം മ​​ദ്യം വാ​​ങ്ങാ​​നാ​​യി ഒൗ​​ട്ട്‌​ലെ​​റ്റു​​ക​​ളി​​ലേ​​ക്കു ധാ​​രാ​​ളം പേ​​ർ വ​​ന്നു. പ​​ല​​യി​​ട​​ത്തും പോ​​ലീ​​സെ​​ത്തി സാ​​മൂ​​ഹ്യ അ​​ക​​ലം പാ​​ലി​​പ്പി​​ച്ചു ഇ​​വ​​രെ​​യെ​​ല്ലാം വ​​രി നി​​ർ​​ത്തി മ​​ദ്യം വാ​​ങ്ങാ​​നു​​ള്ള അ​​വ​​സ​​രം ന​​ൽ​​കി. വൈ​​ക്കം​ -എ​​റ​​ണാ​​കു​​ളം റൂ​​ട്ടി​​ൽ ചി​​ല സ്വ​​കാ​​ര്യ ബ​​സു​​ക​​ൾ സ​​ർ​​വീ​​സ് ന​​ട​​ത്തി. വ​​സ്ത്ര വ്യാ​​പാ​​ര വെ​​ള്ളൂ​​ർ, ക​​ല്ല​​റ റൂ​​ട്ടു​​ക​​ളി​​ലും ചു​​രു​​ക്കം ചി​​ല സ്വ​​കാ​​ര്യ ബ​​സു​​ക​​ൾ സ​​ർ​​വീ​​സ് ന​​ട​​ത്തി. കോ​​ട്ട​​യം​ -എ​​റ​​ണാ​​കു​​ളം റൂ​​ട്ടി​​ൽ സ്വ​​കാ​​ര്യ ബ​​സു​​ക​​ൾ ഒ​​ന്നും ത​​ന്നെ സ​​ർ​​വീ​​സ് ആ​​രം​​ഭി​​ച്ചി​​ല്ല.
കെ​എ​സ്ആ​​ർ​​ടി​​സി സ​​ർ​​വീ​​സ് ന​​ട​​ത്തി​​യെ​​ങ്കി​​ലും രാ​​വി​​ലെ​​യും വൈ​​കി​​ട്ടു​​മു​​ള്ള യാ​​ത്രാ​​ക്ലേ​​ശ​​ത്തി​​ന് പ​​രി​​ഹാ​​രം ഉ​​ണ്ടാ​​യി​​ല്ല. പൊ​​തു​​ഗ​​താ​​ഗ​​തം ഉ​​ണ്ടാ​​കു​​മെ​​ന്ന​​റി​​ഞ്ഞ് പ​​ല​​രും രാ​​വി​​ലെ ജോ​​ലി​​ക്കു പോ​​കാ​​നാ​​യി ബ​​സ് സ്റ്റോ​​പ്പു​​ക​​ളി​​ൽ എ​​ത്തി​​യെ​​ങ്കി​​ലും മ​​തി​​യാ​​യ യാ​​ത്രാ​​സൗ​​ക​​ര്യം ഇ​​ല്ലാ​​തി​​രു​​ന്ന​​തോ​​ടെ ഇ​​വ​​രെ​​ല്ലാം തി​​രി​​കെ പോ​​കേ​​ണ്ടി വ​​ന്നു. സ്വ​​കാ​​ര്യ കാ​​റു​​ക​​ളും ഓ​​ട്ടോ​​റി​​ക്ഷ​​ക​​ളും മ​​റ്റു വാ​​ഹ​​ന​​ങ്ങ​​ളും നി​​ര​​ത്തി​​ൽ സ​​ജീ​​വ​​മാ​​യി​​രു​​ന്നു.