ജി​ല്ല​യി​ൽ ലൈ​ഫ് മി​ഷൻ 1,000 വീ​ടു​ക​ൾ​കൂ​ടി പൂ​ർ​ത്തീ​ക​രി​ക്കും
Tuesday, July 6, 2021 12:00 AM IST
കോ​​ട്ട​​യം: സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ 100 ദി​​ന ക​​ർ​​മ​​പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി സെ​​പ്റ്റം​​ബ​​ർ 15ന​​കം ജി​​ല്ല​​യി​​ൽ ലൈ​​ഫ് മി​​ഷ​​ന്‍റെ 1000 വീ​​ടു​​ക​​ൾ​​കൂ​​ടി പൂ​​ർ​​ത്തീ​​ക​​രി​​ക്കും.
ഭൂ​​മി​​യു​​ള്ള ഭ​​വ​​ന​​ര​​ഹി​​ത​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന ര​​ണ്ടാം​​ഘ​​ട്ടം, മൂ​​ന്നാം​​ഘ​​ട്ട​​ത്തി​​ലെ ഭൂ​​ര​​ഹി​​ത​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​വ​​രി​​ൽ ഭൂ​​മി ല​​ഭി​​ച്ച​​വ​​ർ, പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക​​വ​​ർ​​ഗ-​​മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ അ​​ഡീ​​ഷ​​ണ​​ൽ ലി​​സ്റ്റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന​​വ​​ർ എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​പ്പെ​​ടു​​ന്ന​​വ​​ർ​​ക്കാ​​യു​​ള്ള വീ​​ടു​​ക​​ളാ​​ണു പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​ന്ന​​ത്. ര​​ണ്ടാം​​ഘ​​ട്ടം-4165, മൂ​​ന്നാം ഘ​​ട്ടം-555, പ​​ട്ടി​​ക​​ജാ​​തി, പ​​ട്ടി​​ക​​വ​​ർ​​ഗ, മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി വി​​ഭാ​​ഗ​​ക്കാ​​രു​​ടെ അ​​ഡീ​​ഷ​​ണ​​ൽ ലി​​സ്റ്റ്-34 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഇ​​തു​​വ​​രെ പൂ​​ർ​​ത്തീ​​ക​​രി​​ച്ച വീ​​ടു​​ക​​ളു​​ടെ എ​​ണ്ണം. പ​​ഞ്ചാ​​യ​​ത്ത് ത​​ല​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ്, ക്ഷേ​​മ​​കാ​​ര്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ, സെ​​ക്ര​​ട്ട​​റി, ലൈ​​ഫ് നോ​​ഡ​​ൽ ഓ​​ഫീ​​സ​​ർ, നി​​ർ​​വ​​ഹ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ട്ട സ​​മി​​തി പ്ര​​തി​​മാ​​സ ല​​ക്ഷ്യം നി​​ശ്ച​​യി​​ച്ച് നി​​ർ​​മാ​​ണ പു​​രോ​​ഗ​​തി വി​​ല​​യി​​രു​​ത്തും.