അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, July 6, 2021 12:01 AM IST
കോ​​ട്ട​​യം: ജ​​ല​​ജീ​​വ​​ൻ മി​​ഷ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് വി​​വി​​ധ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് കു​​ടും​​ബ​​ശ്രീ ജി​​ല്ലാ മി​​ഷ​​ൻ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. വെ​​ള്ളാ​​വൂ​​ർ, ക​​റു​​ക​​ച്ചാ​​ൽ, കോ​​രു​​ത്തോ​​ട്, ടി​​വി പു​​രം, വെ​​ള്ളൂ​​ർ, തി​​രു​​വാ​​ർ​​പ്പ്, മീ​​ന​​ടം പ​​ഞ്ചാ​​യ​​ത്തു​​ക​​ളാ​​ണ് പ്ര​​വ​​ർ​​ത്ത​​ന മേ​​ഖ​​ല. ടീം ​​ലീ​​ഡ​​ർ ത​​സ്തി​​ക​​യി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​തി​​നു​​ള്ള യോ​​ഗ്യ​​ത എം​​എ​​സ് ഡ​​ബ്ല്യു / എം​​എ സോ​​ഷ്യോ​​ള​​ജി​​യാ​​ണ്. ഗ്രാ​​മ​​വി​​ക​​സ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് മൂ​​ന്നു വ​​ർ​​ഷ​​ത്തി​​ൽ കു​​റ​​യാ​​ത്ത പ്ര​​വൃ​​ത്തി​​പ​​രി​​ച​​യ​​മോ ജ​​ല​​വി​​ത​​ര​​ണ പ​​ദ്ധ​​തി​​ക​​ളി​​ലു​​ള്ള ജോ​​ലി പ​​രി​​ച​​യ​​മോ അ​​ഭി​​കാ​​മ്യം. ടൂ ​​വി​​ല​​റും കം​പ്യൂ​ട്ട​ർ പ​​രി​​ജ്ഞാ​​ന​​വും ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. ക​​മ്യൂ​ണി​​റ്റി എ​ൻ​ജി​നി​യ​​ർ ത​​സ്തി​​ക​​യ്ക്ക് ബി​​ടെ​​ക്/​​ഡി​​പ്ലോ​​മ (സി​​വി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്) ആ​​ണ് യോ​​ഗ്യ​​ത. ഗ്രാ​​മ​​വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ളു​​മാ​​യോ ജ​​ല​​വി​​ത​​ര​​ണ പ​​ദ്ധ​​തി​​ക​​ളു​​മാ​​യോ ബ​​ന്ധ​​പ്പെ​​ട്ട് ര​​ണ്ടു വ​​ർ​​ഷ​​ത്തി​​ൽ കു​​റ​​യാ​​ത്ത പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം അ​​ഭി​​കാ​​മ്യം.
ടൂ​​വീ​​ല​​റും കം​പ്യൂ​ട്ട​ർ​പ​​രി​​ജ്ഞാ​​ന​​വും അ​​ഭി​​കാ​​മ്യം. ക​​മ്യൂ​​ണി​​റ്റി ഫെ​​സി​​ലി​​റ്റേ​​റ്റ​​ർ ത​​സ്തി​​ക​​യ്ക്ക് ബി​​രു​​ദ​​മാ​​ണ് യോ​​ഗ്യ​​ത. ഗ്രാ​​മ​​വി​​ക​​സ​​നം/​​സാ​​മൂ​​ഹ്യ സേ​​വ​​നം/ ജ​​ല​​വി​​ത​​ര​​ണ പ​​ദ്ധ​​തി​​ക​​ൾ എ​​ന്നി​​വ​​യി​​ൽ ഏ​​തെ​​ങ്കി​​ലും ഒ​​ന്നി​​ൽ ര​​ണ്ടു വ​​ർ​​ഷ​​ത്തി​​ൽ കു​​റ​​യാ​​ത്ത പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം അ​​ഭി​​കാ​​മ്യം. കു​​ടും​​ബ​​ശ്രീ അം​​ഗ​​മോ കു​​ടും​​ബാം​​ഗ​​മോ ആ​​യി​​രി​​ക്ക​​ണം. അ​​ത​​തു പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ താ​​മ​​സി​​ക്കു​​ന്ന​​വ​​ർ​​ക്ക് മു​​ൻ​​ഗ​​ണ​​ന. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ 15ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന​​കം spemktm4\@gmail.com എ​​ന്ന ഇ​​മെ​​യി​​ലി​​ലോ ജി​​ല്ലാ മി​​ഷ​​ൻ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ, കു​​ടും​​ബ​​ശ്രീ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ബി​​ൽ​​ഡിം​​ഗ് ര​​ണ്ടാം നി​​ല, ക​​ള​​ക്ട​​റേ​​റ്റ് പി​ഒ എ​​ന്ന വി​​ലാ​​സ​​ത്തി​​ലോ അ​​പേ​​ക്ഷി​​ക്ക​​ണം. ഫോ​​ണ്‍ - 0481 2302049