ജീവിത പ്രാരാബ്ധങ്ങൾ വിദ്യാഭ്യാസം നൽകാൻ തടസമായില്ല; മികച്ച വിജയം നേടി മക്കൾ
Saturday, July 31, 2021 11:52 PM IST
പു​​തു​​പ്പ​​ള്ളി: ജീ​​വി​​ത​​ത്തോ​​ടു പ​​ട​​വെ​​ട്ടി എ​ ​പ്ല​​സ് വി​​ജ​​യം നേ​​ടി​​യ മൂ​​ന്നു സ​​ഹോ​​ദ​​ര​​ങ്ങ​​ൾ. പ​​രാ​ധീ​​ന​​ത​​ക​​ൾ​​ക്കി​​ട​​യി​​ലും മ​​ക്ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നു പ്രാ​​ധാ​​ന്യം കൊ​​ടു​​ക്കു​​ന്ന മാ​​താ​​പി​​താ​​ക്ക​​ൾ. പൊ​​ങ്ങ​​ൻ​​പാ​​റ കൊ​​ടി​​ഞ്ഞ​​വ​​യ​​ലി​​ൽ കൊ​​ച്ചു​​മോ​​ന്‍റെ​​യും അ​​നി​​ത​​യു​​ടെ​​യും കു​​ടും​​ബ​​ത്തി​​ന്‍റെ വി​​ശേ​​ഷ​​ണ​​മി​​ങ്ങ​​നെ​​യാ​​ണ്. ഇ​​വ​​രു​​ടെ മ​​ക്ക​​ളാ​​യ അ​​ജി​​ത്തും ആ​​തി​​ര​​യും ആ​​ര​​തി​​യും നേ​​ടി​​യ​​ത് എ​​സ്എ​​സ്എ​​ൽ​​സി​​ക്കും പ്ല​​സ്ടു​​വി​​നും എ​​ല്ലാ വി​​ഷ​​യ​​ത്തി​​നും എ ​​പ്ല​​സ് വി​​ജ​​യ​​മെ​​ന്ന അ​​പൂ​​ർ​​വ നേ​​ട്ട​​വും.

പ​​ല വ​​ർ​​ഷ​​ങ്ങ​​ളി​​ലാ​​യാ​​ണ് മൂ​​ന്നു പേ​​രും എ ​​പ്ല​​സ് വി​​ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇ​​ള​​യ മ​​ക​​ൾ ആ​​ര​​തി​​യു​​ടെ പ്ല​​സ്ടു​​വി​​ന്‍റെ ഫ​​ലം ക​​ഴി​​ഞ്ഞ​ദി​​വ​​സം പു​​റ​​ത്തു വ​​ന്ന​​പ്പോ​​ൾ ഇം​​ഗ്ലീ​​ഷ് ഒ​​ഴി​​കെ എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ൾ​​ക്കും 100ൽ 100 ​​വാ​​ങ്ങി സ​​ഹോ​​ദ​​ര​​ങ്ങ​​ളു​​ടെ പി​​ന്നാ​​ലെ​​ത​​ന്നെ വ​​ലി​​യ വി​​ജ​​യം നേ​​ടി​​യ​​തി​​ന്‍റെ സ​​ന്തോ​​ഷ​​മാ​​ണ് ഇ​​വ​​രു​​ടെ കു​​ടും​​ബ​​ത്തി​​ൽ തി​​ര​​ത​​ല്ലു​​ന്ന​​ത്. ട്യൂ​​ഷ​​നും മ​​റ്റ് അ​​ധി​​ക സൗ​​ക​​ര്യ​​ങ്ങ​​ളൊ​​ന്നു​​മി​​ല്ലാ​​തെ പൊ​​തു​​വി​​ദ്യാ​​ല​​യ​​ത്തി​​ൽ പ​​ഠി​​ച്ചാ​​ണു മൂ​​ന്നു പേ​​രും ഓ​​രോ സ​​മ​​യ​​ത്താ​​യി ഈ ​​നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. പ​​ര​​സ്പ​​രം പ​​ഠി​​പ്പി​​ച്ചും സ്വ​​യം പ​​ഠി​​ച്ചും വെ​​ല്ലു​​വി​​ളി​​ക​​ൾ​​ക്കി​​ട​​യി​​ലും അ​​വ​​ർ പ​​ഠി​​ച്ചു.

മു​​തി​​ർ​​ന്ന​​യാ​​ളാ​​യ അ​​ജി​​ത്ത് ഇ​​പ്പോ​​ൾ ഫി​​ഷ​​റീ​​സ് വ​​കു​​പ്പി​​ൽ പ്രോ​​ജ​​ക്ട് കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​റാ​​ണ്. ര​​ണ്ടാ​​മ​​ത്തെ​​യാ​​ൾ ആ​​തി​​ര എം​​എ​​സ്‌​​സി കെ​​മ​​സ്ട്രി ഒ​​ന്നാം വ​​ർ​​ഷം പ​​ഠി​​ക്കു​​ന്നു. മ​​റ്റെ​​ന്തി​​നേ​​ക്കാ​​ളും മ​​ക്ക​​ളു​​ടെ പ​​ഠ​​ന​​ത്തി​​നാ​​യി ഒ​​പ്പം നി​​ൽ​​ക്കു​​ന്ന കൊ​​ച്ചു​​മോ​​നും അ​​നി​​ത​​യും ഇ​​ന്ന് അ​​ഭി​​മാ​​ന നേ​​ട്ട​​ത്തി​​ലാ​​ണ്. പാ​​റ​​മ​​ട തൊ​​ഴി​​ലാ​​ളി​​യാ​​യി​​രു​​ന്നു കൊ​​ച്ചു​​മോ​​ൻ. പാ​​റ​​മ​​ട​​യി​​ലെ ജോ​​ലി​നി​​ന്നു​​പോ​​യ​​തോ​​ടെ​​യാ​​ണു താ​​മ​​സി​​ക്കു​​ന്ന ഇ​​ട​​ത്തോ​​ടു ചേ​​ർ​​ന്ന് മാ​​ട​​ക്ക​​ട തു​​ട​​ങ്ങു​​ന്ന​​ത്. പി​​ന്നീ​​ട് ക​​ട​​യി​​ൽ​​നി​​ന്നു​​ള്ള തു​​ശ്ച​​മാ​​യ വ​​രു​​മാ​​ന​​ത്തി​​ലും ഓ​​ട്ടോ​റി​​ക്ഷ ഓ​​ടി​​ച്ചു കി​​ട്ടു​​ന്ന​​തും​​കൊ​​ണ്ടാ​​ണ് ജീ​​വി​​ത​​ച​​ര്യ​​ക​​ളും കു​​ട്ടി​​ക​​ളു​​ടെ കാ​​ര്യ​​ങ്ങ​​ളും ന​​ട​​ത്തി​​യി​​രു​​ന്ന​​ത്. ആ​​ര​​തി​​യേ​​യും ന​​ല്ല രീ​​തി​​യി​​ൽ പ​​ഠി​​പ്പി​​ച്ചു സ്വ​​ന്തം കാ​​ലി​​ൽ നി​​ൽ​​ക്കാ​​ൻ ക​​രു​​ത്തു പ​​ക​​ര​​ണ​​മെ​​ന്നാ​​ണു ത​​ങ്ങ​​ളു​​ടെ ആ​​ഗ്ര​​ഹ​​മെ​​ന്നു ഈ ​​മാ​​താ​​പി​​താ​​ക്ക​​ൾ പ​​റ​​യു​​ന്നു.