മാ​ൻ​ഹോ​ളി​ൽ വീ​ണ പ​ശു​വി​നെ രക്ഷപ്പെടുത്തി
Wednesday, August 4, 2021 11:32 PM IST
കോ​​ട്ട​​യം: വാ​​ട്ട​​ർ അ​​ഥോ​​റി​​ട്ടി​​യു​​ടെ മാ​​ൻ​​ഹോ​​ളി​​ൽ വീ​​ണ പ​​ശു​​വി​​നെ ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ത്തി ര​​ണ്ടു മ​​ണി​​ക്കൂർ നീണ്ടുനിന്ന ശ്ര​​മ​​ത്തി​​നൊ​​ടു​​വി​​ൽ ര​​ക്ഷ​​പ്പെ​​ടു​​ത്തി. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു തി​​രു​​വ​​ഞ്ചൂ​​ർ പൂ​​വ​​ത്തും​​മൂ​​ട്ടി​​ലാ​​ണ് സം​​ഭ​​വം.
മ​ല​യാ​റ്റൂ​ർ സ​ന്തോ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ശു പു​ല്ലു തി​ന്നു​ന്ന​തി​നി​ട​യി​ൽ വാ​ട്ട​ർ അ​ഥോ​റി​ട്ടി​യു​ടെ മാ​ൻ​ഹോ​ളി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെത്തുടർന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​ ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു മാ​ൻ​ഹോ​ളി​ന്‍റെ സ്ലാ​ബ് പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്ത​ശേ​ഷം പ​ശു​വി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടു മ​ണി​ക്കൂ​റോ​ളം സ​മ​യം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു വേ​ണ്ടി​വ​ന്നു. അ​​സി​​സ്റ്റ​​ന്‍റ് സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ വി. ​​സാ​​ബു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ​​ത്.