പാ​റ​ക​ണ്ട​ത്ത് സം​​​സ്ഥാ​​​ന പാ​​​ത​യ്ക്കു കു​​​റു​​​കെ മേ​ൽ​പ്പാ​ലം അ​നി​വാ​ര്യം
Saturday, September 11, 2021 12:03 AM IST
ഏ​​​റ്റു​​​മാ​​​നൂ​​​ർ: നി​​​ർ​​​മാ​​​ണം അ​​​വ​​​സാ​​​ന റീ​​​ച്ചി​​​ൽ എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന മ​​​ണ​​​ർ​​​കാ​​​ട് - പ​​​ട്ടി​​​ത്താ​​​നം ബൈ​​​പാ​​​സ് റോ​​​ഡ് പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്പോ​​​ൾ ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ൽ മേ​​​ൽ​​​പ്പാ​​​ലം അ​​​നി​​​വാ​​​ര്യം.
ബൈ​​​പാ​​​സ് റോ​​​ഡ് ഏ​​​റ്റു​​​മാ​​​നൂ​​​ർ-​​​പൂ​​​ഞ്ഞാ​​​ർ സം​​​സ്ഥാ​​​ന പാ​​​ത കു​​​റു​​​കെ ക​​​ട​​​ക്കു​​​ന്ന പാ​​​റ​​​ക​​​ണ്ട​​​ത്താ​​​ണു മേ​​​ൽ​​​പാ​​​ലം അ​​​നി​​​വാ​​​ര്യ​​​മാ​​​കു​​​ന്ന​​​ത്. ബൈ​​​പാ​​​സ് റോ​​​ഡി​​​ന്‍റെ അ​​​വ​​​സാ​​​ന റീ​​​ച്ചാ​​​യ പാ​​​റ​​​ക​​​ണ്ടം മു​​​ത​​​ൽ പ​​​ട്ടി​​​ത്താ​​​നം വ​​​രെ​​​യു​​​ള്ള ഭാ​​​ഗ​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണം ഇ​​​പ്പോ​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.
നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ മൂ​​​വാ​​​റ്റു​​​പു​​​ഴ, വൈ​​​ക്കം ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, തി​​​രു​​​വ​​​ല്ല, പാ​​​ലാ, തൊ​​​ടു​​​പു​​​ഴ, പൂ​​​ഞ്ഞാ​​​ർ, വാ​​​ഗ​​​മ​​​ണ്‍ തു​​​ട​​​ങ്ങി​​​യ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് പോ​​​കേ​​​ണ്ട വാ​​​ഹ​​​ന​​​ങ്ങ​​​ൾ ബൈ​​​പാ​​​സ് റോ​​​ഡു​​​ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും പോ​​​കു​​​ക. ഈ ​​​വാ​​​ഹ​​​ന​​​ങ്ങ​​​ളെ​​​ല്ലാം പാ​​​റ​​​ക​​​ണ്ട​​​ത്ത് ഏ​​​റ്റു​​​മാ​​​നൂ​​​ർ - പൂ​​​ഞ്ഞാ​​​ർ സം​​​സ്ഥാ​​​ന​​പാ​​​ത ക​​​ട​​​ന്നു വേ​​​ണം പോ​​​കാ​​​ൻ. ഇ​​​പ്പോ​​​ൾ​​ത്ത​​​ന്നെ ഏ​​​റ്റ​​​ ു​​​മാ​​​നൂ​​​ർ ടൗ​​​ണി​​​ലും പേ​​​രൂ​​​ർ ക​​​വ​​​ല​​​യി​​​ലും അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കു​​​ണ്ട്. ബൈ​​​പാ​​​സ് റോ​​​ഡ് തു​​​റ​​​ക്കു​​​ന്ന​​​തോ​​​ടെ പാ​​​റ​​​ക​​​ണ്ട​​​ത്ത് ഇ​​​തി​​​നെ​​​ക്കാ​​​ളെ​​​ല്ലാം രൂ​​​ക്ഷ​​​മാ​​​യ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് ഉ​​​ണ്ടാ​​​കും. അ​​​തു​​​കൊ​​​ണ്ട് ബൈ​​​പാ​​​സ് റോ​​​ഡി​​​ന്‍റെ അ​​​വ​​​സാ​​​ന റീ​​​ച്ചി​​​ന്‍റെ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്പോ​​​ഴേ​​​ക്കും ഏ​​​റ്റു​​​മാ​​​നൂ​​​ർ - പൂ​​​ഞ്ഞാ​​​ർ സം​​​സ്ഥാ​​​ന പാ​​​ത​​​യ്ക്ക് കു​​​റു​​​കെ​​​യു​​​ള്ള മേ​​​ൽ​​​പാ​​​ല​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​വും പൂ​​​ർ​​​ത്തി​​​യാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഇ​​ല്ലെ​​ങ്കി​​ൽ ഇ​​​തു​​​വ​​​രെ കാ​​​ണാ​​​ത്ത അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കാ​​​കും ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ൽ ഉ​​​ണ്ടാ​​​കു​​​ക.