ക​​ണ്ണീ​​ർ​​പ്പൂ​​ക്ക​​ൾ വി​​ത​​റി സു​​ബി​​മോ​​ൾ​​ക്ക് യാ​​ത്രാ​​മൊ​​ഴി
Friday, September 24, 2021 12:14 AM IST
മാ​​മ്മൂ​​ട്: ക​​ഴി​​ഞ്ഞ​ദി​​വ​​സം ബൈ​​ക്കി​​ൽ കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സി​​ടി​​ച്ച് മ​​രി​​ച്ച മാ​​മ്മൂ​​ട് ക​​രി​​ങ്ങ​​ണാ​​മ​​റ്റം സു​​ബി ജോ​​സ​​ഫി​​ന് ക​​ണ്ണീ​​ർ​പ്പൂക്ക​​ൾ അ​​ർ​​പ്പി​​ച്ച് യാ​​ത്രാ​​മൊ​​ഴി.
വെ​​ളി​​യ​​ത്തി​​ന​​ടു​​ത്തു​​ള്ള വ​​സ​​തി​​യി​​ൽ സു​​ബി​​യു​​ടെ മൃ​​ത​​ദേ​​ഹം എ​​ത്തി​​ച്ച​​പ്പോ​​ൾ പി​​താ​​വ് സ​​ണ്ണി​​ച്ച​​നും മാ​​താ​​വ് ബി​​ജി​​യും ഹൃ​​ദ​​യം പൊ​​ട്ടി വി​​തു​​ന്പി​​യ കാ​​ഴ്ച വീ​​ട്ടി​​ലെ​​ത്തി​​യ​​വ​​രു​​ടെ ക​​ണ്ണു​​ക​​ളെ​യും ഈ​റ​​ന​​ണി​​യി​​ച്ചു. ഏ​​ക​​മ​​ക​​ളു​​ടെ അ​​കാ​​ല​​വി​​യോ​​ഗം ഇ​​രു​​വ​​ർ​​ക്കും താ​​ങ്ങാ​​നാ​​വാ​​ത്ത ​ദുഃ​ഖ​​മാ​​യി.
സു​​ബി​​യു​​ടെ വി​​വാ​​ഹ​ത്തി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് മ​​ര​​ണം സം​​ഭ​​വി​​ച്ച​​ത്. പ്ര​​തി​​ശ്രു​​ത വ​​ര​​നൊ​പ്പം ബൈ​​ക്കി​​ൽ സ​​ഞ്ച​​രി​​ക്കു​​ന്പോ​​ൾ വാ​​ഴൂ​​ർ റോ​​ഡി​​ൽ പൂ​​വ​​ത്തും​​മൂ​​ട്ടി​​ൽ വ​​ച്ചാ​​ണ് അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​ത്.
ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് മാ​​മ്മൂ​​ട് ലൂ​​ർ​​ദ്മാ​​താ പ​​ള്ളി​​യി​​ൽ സു​​ബി​​യു​​ടെ മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ച്ചു. വി​​കാ​​രി റ​​വ.​​ഡോ.​ ജോ​​ണ്‍ വി. ​​ത​​ട​​ത്തി​​ൽ സം​​സ്കാ​​ര ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്ക് കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.
ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ വീട്ടിലെത്തി പ്രാർഥന ശുശ്രൂഷ നടത്തി. കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി, ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ ഉ​​ൾ​​പ്പെ​​ടെ രാ​​ഷ്‌​ട്രീ​​യ സാ​​മൂ​​ഹ്യ​രം​​ഗ​ങ്ങ​ളി​ലെ പ്ര​​മു​​ഖ​​രും വൈ​​ദി​​ക​​ർ, സ​​ന്യാ​​സി​​നി​​ക​​ൾ തു​​ട​​ങ്ങി നി​​ര​​വ​​ധി​​യാ​​ളു​​ക​​ൾ വീ​​ട്ടി​​ലെ​​ത്തി ആ​​ദ​​രാ​​ഞ്ജ​​ലി​​ക​​ൾ അ​​ർ​​പ്പി​​ച്ചു. സു​ബി ജോ​ലി ചെ​യ്തിരുന്ന സ്ഥാ​പ​ന​ത്തി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു സു​ഹൃ​ത്തു​ക്ക​ളും ക​ണ്ണീ​രോ​ടെ സു​ബി​ക്ക് യാ​ത്രാ​മൊ​ഴി ചൊ​ല്ലി.