മുട്ടക്കോഴി വിതരണം
Friday, September 24, 2021 12:14 AM IST
കൂ​​രോ​​പ്പ​​ട: ജ​​ന​​കീ​​യാ​​സൂ​​ത്ര​​ണ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള മു​​ട്ട​​ക്കോ​​ഴി​​ക​​ളു​​ടെ വി​​ത​​ര​​ണ​​ത്തി​​നു തു​​ട​​ക്ക​​മാ​​യി. കൂ​​രോ​​പ്പ​​ട പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഗോ​​പി ഉ​​ല്ലാ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഷീ​​ലാ ചെ​​റി​​യാ​​ൻ മു​​ട്ട​​ക്കോ​​ഴി​​ക​​ളു​​ടെ വി​​ത​​ര​​ണോ​ദ്ഘാ​ട​നം നി​​ർ​​വ​​ഹി​​ച്ചു.
സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്ൺമാ​​രാ​​യ ഷീ​​ലാ മാ​​ത്യൂ, സ​​ന്ധ്യാ സു​​രേ​​ഷ്, രാ​​ജ​​മ്മ ആ​ൻ​​ഡ്രൂ​​സ്, പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ അ​​നി​​ൽ കൂ​​രോ​​പ്പ​​ട, ബാ​​ബു വ​​ട്ടു​​കു​​ന്നേ​​ൽ, ദീ​​പ്തി ദി​​ലീ​​പ്, മ​​ഞ്ജു കൃ​​ഷ്ണ​​കു​​മാ​​ർ, ആ​​ശാ ബി​​നു, സ​​ന്ധ്യാ ജി. ​​നാ​​യ​​ർ, വെ​​റ്റ​​റി​​ന​​റി സ​ർ​ജ​ൻ ഡോ. ​​ജേ​​ക്ക​​ബ് പി. ​​ജോ​​ർ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു. ഒ​​രാ​​ൾ​​ക്ക് അ​​ഞ്ചു കോ​​ഴി​​ക്കു​​ഞ്ഞു​​ങ്ങ​​ളെ വീ​​തം 17 വാ​​ർ​​ഡു​​ക​​ളി​​ലെ 850 ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ല​​ഭി​​ക്കും.