ബൈക്കിലെത്തിയ സംഘം സ്കൂട്ടർ യാത്രക്കാരിയുടെ മാല കവർന്ന സംഭവം: അന്വേഷണം ഊർജിതം
Sunday, September 26, 2021 9:28 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ൽ സ്കൂ​​ട്ട​​റി​​ൽ സ​​ഞ്ച​​രി​​ച്ച യു​​വ​​തി​​യു​​ടെ മാ​​ല ബൈ​​ക്കി​​ലെ​​ത്തി​​യ ര​​ണ്ടം​​ഗ സം​​ഘം മോ​​ഷ്‌​ടി​​ച്ച സം​​ഭ​​വ​​ത്തി​​ൽ കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്നു.
ബൈ​​ക്കു​​ക​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ മോ​​ഷ്‌​ടാ​​ക്ക​​ൾ എ​​ത്തി​​യ ബൈ​​ക്ക് കൊ​​ല്ല​​ത്തു​നി​​ന്നു മോ​​ഷ്‌​ടി​​ച്ച​​താ​​ണെ​​ന്നു ക​​ണ്ടെ​​ത്തി. സം​​ഭ​​വ​​ത്തി​​നു പി​​ന്നി​​ൽ ല​​ഹ​​രി മാ​​ഫി​​യ സം​​ഘ​​മെ​​ന്നും പോ​​ലീ​​സി​​നു സൂ​​ച​​ന ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. പ്ര​​തി​​ക​​ളു​​ടെ സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലും സൂ​​ച​​ന ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. പ്ര​​തി​​ക​​ൾ ആ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി​​ക​​ളാ​​ണെ​​ന്ന സൂ​​ച​​ന​​യി​​ലാ​​ണ് പോ​​ലീ​​സ് സം​​ഘം. മു​​ൻ​​പ് ആ​​ല​​പ്പു​​ഴ​​യി​​ലും പ​​രി​​സ​​ര​​ങ്ങ​​ളി​​ലും സ​​മാ​​ന​​മാ​​യ മാ​​ല മോ​​ഷ​​ണം അ​​ട​​ക്ക​​മു​​ള്ള കേ​​സു​​ക​​ളി​​ൽ പ്ര​​തി​​ക​​ളാ​​ണ് ഇ​​വ​​രെ​​ന്നാ​​ണ് സം​​ശ​​യി​​ക്കു​​ന്ന​​ത്. കൊ​​ല്ല​​ത്തു​നി​​ന്നു മോ​​ഷ​​ണം​പോ​​യ ബൈ​​ക്കി​​ന്‍റെ ന​​ന്പ​​ർ പ്ലേ​​റ്റ് ഇ​​ള​​ക്കി​മാ​​റ്റി​​യ ശേ​​ഷ​​മാ​​ണ് സം​​ഘം ന​​ഗ​​ര​​ത്തി​​ൽ എ​​ത്തി​​യ​​ത്. ഇ​​തി​​നു മു​​ൻ​​പ് ആ​​ല​​പ്പു​​ഴ​​യി​​ലും തി​​രു​​വ​​ല്ല​​യി​​ലും ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലും മാ​​ല മോ​​ഷ​​ണ​​വും മോ​​ഷ​​ണ​ശ്ര​​മ​​വും സം​​ഘം ന​​ട​​ത്തി​​യി​​രു​​ന്ന​​താ​​യും വി​​വ​​രം ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.
പോ​​ലീ​​സ് പ​​ല സം​​ഘ​​ങ്ങ​​ളാ​​യി തി​​രി​​ഞ്ഞാ​​ണ് അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്. ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ 10നു ​​കോ​​ട്ട​​യം ടൗ​​ണി​​ൽ എം​​സി റോ​​ഡി​​ൽ ഭീ​​മാ ജ്വ​​ല്ല​​റി​​ക്കു മു​​ന്നി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. തി​​രു​​ന​​ക്ക​​ര​​യി​​ലെ അ​​ക്കൗ​​ണ്ടിം​​ഗ് സ്ഥാ​​പ​​ന​​ത്തി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​യാ​​യ മ​​റി​​യ​​പ്പ​​ള്ളി ചേ​​ന്നാ​​ട്ട് ശ്രീ​​ക്കു​​ട്ടി​​യു​​ടെ ര​​ണ്ടേ​​കാ​​ൽ പ​​വ​​ൻ വ​​രു​​ന്ന മാ​​ല​​യാ​​ണു ബൈ​​ക്കി​​ലെ​​ത്തി​​യ സം​​ഘം ക​​വ​​ർ​​ന്ന​​ത്.
സ്കൂ​​ട്ട​​ർ ഓ​​ടി​​ക്കു​​ന്ന​​തി​​നി​​ടെ ട്രാ​​ഫി​​ക് ബ്ലോ​​ക്കു​​ണ്ടാ​​യ​​പ്പോ​​ൾ വേ​​ഗ​​ത കു​​റി​​ച്ചു. ഈ ​​സ​​മ​​യം പി​​ന്നി​​ലൂ​​ടെ ബൈ​​ക്കി​​ലെ​​ത്തി​​യ ര​​ണ്ടം​​ഗ​​സം​​ഘം ശ്രീ​​ക്കു​​ട്ടി​​യു​​ടെ ക​​ഴു​​ത്തി​​ൽ​​നി​​ന്നും മാ​​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​​യാ​​യി​​രു​​ന്നു. കോ​​ട്ട​​യം വെ​​സ്റ്റ് എ​​സ്എ​​ച്ച്ഒ അ​​നൂ​​പ് കൃ​​ഷ്ണ, എ​​സ്ഐ ടി. ​​ശ്രീ​​ജി​​ത്ത് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം.