കു​മ​ര​ക​ത്തേക്ക് പ്രാ​ദേ​ശി​ക വി​നോ​ദസ​ഞ്ചാ​രി​ക​ളു​ടെ ഒഴുക്ക്
Saturday, October 16, 2021 12:26 AM IST
കു​​മ​​ര​​കം: കോ​​വി​​ഡ​​ന​​ന്ത​​ര ടൂ​​റി​​സം പ​​ച്ച​​പി​​ടി​​ച്ചു വ​​രു​​ന്ന​​താ​​യി സൂ​​ച​​ന​​ക​​ളു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും ഇ​​തു​​പോ​​ലൊ​​രു ചാ​​ക​​ര ആ​​രും ഒ​​ട്ടും പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്നി​​ല്ല. മ​​റ്റു സം​​സ്ഥാ​​ന​​ക്കാ​​രും അ​​തി​​ലേ​​റെ നാ​​ട​​ൻ സ​​ഞ്ചാ​​രി​​ക​​ളും ഇ​​ന്ന​​ലെ കു​​മ​​ര​​ക​​ത്തേ​​ക്ക് ഒ​​ഴു​​കി എ​​ത്തു​​ക​​യാ​​യി​​രു​​ന്നു. വി​​ദ്യാ​​രം​​ഭ അ​​വ​​ധി ദി​​നം അ​​ഘോ​​ഷി​​ക്കാ​​ൻ കു​​മ​​ര​​ക​​ത്തേ​​ക്ക് ഇ​​ത്ര​​യും സ​​ഞ്ചാ​​രി​​ക​​ളെ​​ത്തു​​മെ​​ന്ന​​ത് അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി​​രു​​ന്നു.
ഹോ​​ട്ട​​ലു​​ക​​ൾ,
റെ​സ്റ്ററ​​ന്‍റു​​ക​​ൾ
കോ​​വി​​ഡി​​ന്‍റെ ആ​​ഗ​​മ​​നം മു​​ത​​ൽ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ ഇ​​ല്ലാ​​തെ ഏ​​റെ ന​​ഷ്ടം നേ​​രി​​ടേ​​ണ്ടി വ​​ന്ന​​വ​​രാ​​ണു കു​​മ​​ര​​ക​​ത്തെ ഹോ​​ട്ട​​ൽ വ്യ​​വ​​സാ​​യി​​ക​​ൾ. അ​​ട​​ച്ചുപൂ​​ട്ടേ​​ണ്ട സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി നേ​​രി​​ട്ടെ​​ങ്കി​​ലും കൂ​​ടു​​ത​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ളെ ഒ​​ഴി​​വാ​​ക്കി നാ​​മ​​മാ​​ത്ര​​മാ​​യി പ്ര​​വ​​ർ​​ത്ത​​നം തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു. കു​​മ​​ര​​ക​​ത്തു​​ള്ള 12 വ​​ൻ​​കി​​ട റി​​സോ​​ർ​​ട്ടു​​ക​​ൾ പോ​​ലും കോ​​വി​​ഡി​​നു​​ശേ​​ഷം സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യി മു​​ട​​ക്കി​​യ​​ത് ല​​ക്ഷ​​ങ്ങ​​ളാ​​ണ്. എ​​ട്ടു ചെ​​റു​​കി​​ട റി​​സോ​​ർ​​ട്ടു​​ക​​ൾ ഉ​​ണ്ടെ​​ങ്കി​​ലും ഒ​​ന്ന​​ര വ​​ർ​​ഷ​​ത്തി​​ലേ​​റെ പി​​ടി​​ച്ചു നി​​ന്ന​​ത് ന​​ഷ്ടം സ​​ഹി​​ച്ചാ​​ണ്. ക​​ഴി​​ഞ്ഞ ര​​ണ്ടു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ൾ എ​​ത്തി തു​​ട​​ങ്ങി​​യെ​​ങ്കി​​ലും ഇ​​ന്ന​​ലെ എ​​ത്തി​​യ​​വ​​രു​​ടെ സം​​ഖ്യ പ്ര​​തീ​​ക്ഷ​​ക​​ൾ ത​​ക​​ർ​​ത്ത നി​​ല​​യി​​ലാ​​യി​​രു​​ന്നു. ഒ​​രോ​​റ്റ റും ​​പോ​​ലും കാ​​ലി​​യാ​​യി​​ല്ല. റും ​​ബു​​ക്ക് ചെ​​യ്യാ​​തെ എ​​ത്തി​​യ​​വ​​ർ​​ക്ക് ഇ​​ന്ന​​ലെ ഭ​​ക്ഷ​​ണം പോ​​ലും ന​​ൽ​​കാ​​നാ​​യി​​ല്ല.
സ്വാ​​ദേ​​റും രു​​ചി​​ക്കൂ​​ട്ട്
വ​​ൻ​​കി​​ട ഹോ​​ട്ട​​ലു​​ക​​ളും റ​​സ്റ്ററ​​ന്‍റു​​ക​​ളും സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്ക് അ​​പ്രാ​​പ്യ​​മാ​​ണ്. ഷാ​​പ്പു​​ക​​ളി​​ലെ​​യും ഗ്രാ​​മീ​​ണ ഭ​​ക്ഷ​​ണശാ​​ല​​ക​​ളി​​ലേ​​യും നാ​​ട​​ൻ​​ഭ​​ക്ഷ​​ണ​​ം തേ​​ടി കു​​മ​​ര​​ക​​ത്ത് എ​​ത്തു​​ന്ന​​വ​​ർ അ​​നേ​​ക​​മാ​​ണ്. ഇ​​ന്ന​​ലെ എ​​ത്തി​​യ പ​​തി​​വു​​കാ​​ർ​​ക്കു പോ​​ലും ഭ​​ക്ഷ​​ണം ന​​ൽ​​കാ​​നാ​​യി​​ല്ല.
നാ​​ട​​ൻ വി​​ഭ​​വ​​ങ്ങ​​ളാ​​യ ക​​രി​​മീ​​ൻ, ക​​ക്കാ ഇ​​റ​​ച്ചി, പൊ​​ടി​​മീ​​ൻ വ​​റ, ക​​പ്പ​​യും മീ​​ൻ ക​​റി​​യും തു​​ട​​ങ്ങി ഉ​​ണ്ടാ​​യി​​രു​​ന്ന വി​​ഭ​​വ​​ങ്ങ​​ളെ​​ല്ലാം ഉ​​ച്ച​​യ്ക്ക് മു​​ൻ​​പേ കാ​​ലി​​യാ​​യി.
ഹൗ​​സ് ബോ​​ട്ടു​​ക​​ൾ
പ്ര​​കൃ​​തി ര​​മ​​ണീ​​യ​​മാ​​യി​​രു​​ന്ന വേ​​ന്പ​​നാ​​ട്ടു​​കാ​​യ​​ലി​​ലെ കു​​ളി​​ർ തെ​​ന്ന​​ലേ​​റ്റ് ഹൗ​​സ് ബോ​​ട്ടി​​ലും ശി​​ക്കാ​​ര ബോ​​ട്ടി​​ലും യാ​​ത്ര ചെ​​യ്യാ​​നെ​​ത്തി​​യി​​രു​​ന്ന​​വ​​രു​​ടെ ബാ​​ഹു​​ല്യം കു​​മ​​ര​​ക​​ത്ത് 80 ഹൗ​​സ് ബോ​​ട്ടു​​ക​​ൾ​​ക്കും 65 ശി​​ക്കാ​​ര ബോ​​ട്ടു​​ക​​ൾ​​ക്കും ന്യാ​​യ​​മാ​​യ വ​​രു​​മാ​​ന മാ​​ർ​​ഗ​​മാ​​യി​​രു​​ന്നു.
കോ​​വി​​ഡ് മ​​ഹാ​​മാ​​രി എ​​ത്തി​​യ​​തോ​​ടെ പ​​ല​​രും ഹൗ​​സ് ബോ​​ട്ടു​​ക​​ൾ വി​​ൽ​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​ൽ എ​​ത്തേ​​ണ്ട സാ​​ഹ​​ച​​ര്യം ഉ​​ട​​ലെ​​ടു​​ത്തു. കടത്തിനുമേലേ ക​​ട​​വു​​മാ​​യി മു​​ന്നോ​​ട്ടു പോ​​കാ​​ൻ ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യി​​ൽ പ​​ല​​രും കൃ​​ഷി​​യും ക​​ച്ച​​വ​​ട​​വു​​മൊ​​ക്കെ പ​​രീ​​ക്ഷി​​ച്ചു നോ​​ക്കി. ഒ​​ടു​​വി​​ൽ ഏ​​താ​​നും ആ​​ഴ്ച​​ക​​ളാ​​യി പ​​ക​​ൽ മാ​​ത്രം നാ​​വ​​മാ​​ത്ര​​മാ​​യി ഓ​​ട്ടം ല​​ഭി​​ച്ചു.
ഇ​​പ്പോ​​ൾ കാ​​യ​​ൽ സ​​വാ​​രി​​ക്ക് ഒ​​രു​​ ജ​​ല​​യാ​​നം പോ​​ലും ഒ​​ഴി​​വി​​ല്ലാ​​ത്ത​​ത്ര ഡി​​മാ​​ൻ​​ഡാ​​യി. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ലും കൂ​​ടു​​ത​​ൽ വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളെ​​ത്തു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണു കു​​മ​​ര​​ക​​ത്തെ വി​​നോ​​ദസ​​ഞ്ചാ​​ര മേ​​ഖ​​ല​​യി​​ലെ പ്ര​​വ​​ർ​​ത്ത​​ക​​ർ.