ദുരിതപ്പെയ്ത്ത്
Saturday, October 16, 2021 11:50 PM IST
കോ​ട്ട​യം: ഇ​ന്ന​ലെ ജി​ല്ല ഉ​ണ​ർ​ന്ന​ത് അ​തി​തീ​വ്ര മ​ഴ​യു​ടെ രൗ​ദ്ര​ഭാ​വ​വു​മാ​യി. ഏ​റെ വൈ​കി​യി​ല്ല, കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്നു ദു​ര​ന്ത വാ​ർ​ത്ത​ക​ളും എ​ത്തി​ത്തു​ട​ങ്ങി.

മു​ണ്ട​ക്ക​യം, കൂ​ട്ടി​ക്ക​ൽ, ഏ​ന്ത​യാ​ർ, പാ​താ​ന്പു​ഴ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കു പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ജി​ല്ല​യി​ൽ 10 പേ​രെ കാ​ണാ​താ​യ​തും മു​ണ്ട​ക്ക​യം മേ​ഖ​ല​യി​ൽ ഇ​ടു​ക്കി​ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ട്ട കോ​ക്ക​യാ​റി​ൽ​നി​ന്ന് ഏ​ഴുപേ​രെ​ കാ​ണാ​താ​യ​താ​യ​തും മ​ഴ​യു​ടെ ഭീ​തി വ​ർ​ധി​പ്പി​ച്ചു. പ്ലാ​പ്പ​ള്ളി അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ​പേ​രെ കാ​ണാ​താ​യി​ട്ടു​ള്ള​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു.

കേ​ന്ദ്ര​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി വൈ​കി​യും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ഏ​ഴു​പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കാ​വാ​ലി​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ കാ​ണാ​താ​യ ആ​റു​പേ​രി​ൽ മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു.

പ്ലാ​പ്പ​ള്ളി​യി​ലും മു​ണ്ട​ക്ക​യ​ത്തി​നു സ​മീ​പം മാ​ക്കോ​ച്ചി​യി​ലും ഏ​ഴു​പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. കൂ​ട്ടി​ക്ക​ൽ ഒ​റ്റ​പ്പെ​ട്ടു. നി​ര​വ​ധി വീ​ടു​ക​ൾ ഒ​ലി​ച്ചു​പോ​യി. ഏ​ന്ത​യാ​ൽ അ​ട​ക്ക​മു​ള്ള വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ളു​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ട്.

ഇ​ട​ത​ട​വി​ല്ലാ​തെ പെ​യ്ത മ​ഴ 2018, 19 വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യം ആ​വ​ർ​ത്തി​ക്കു​മോ എ​ന്ന ആ​ശ​ങ്ക ജ​ന​ങ്ങ​ളി​ൽ വ​ർ​ധി​പ്പി​ച്ചു. ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യാ​യ പൂ​ഞ്ഞാ​ർ, തീ​ക്കോ​യി, മു​ണ്ട​ക്ക​യം, കോ​രു​ത്തോ​ട്, എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം മു​ൻ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ തീ​വ്ര​മാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പം ഉ​രു​ൾ​പൊ​ട്ട​ലു​മു​ണ്ടാ​യ​തോ​ടെ കൈ​ത്തോ​ടു​ക​ളും അ​രു​വി​ക​ളും നി​റ​ഞ്ഞു​ക​വി​ഞ്ഞു. പ്ര​ധാ​ന ജ​ല​സ്രോ​ത​സു​ക​ളി​ലേ​ക്കു വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കു​ണ്ടാ​യി.

വ​ലി​യ​തോ​തി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. മീ​ന​ച്ചി​ൽ, മ​ണി​മ​ല​യാ​റു​ക​ളി​ൽ ജ​ല​നി​ര​പ്പ് കു​തി​ച്ചു​യ​ർ​ന്നു. വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​രു ന​ദി​ക​ളും ക​ര​ക​വി​ഞ്ഞൊ​ഴു​കി.

ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ട് ന​ദീ തീ​ര​ങ്ങ​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ൾ ത​ക​രു​ക​യും വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​വു​ക​യും ചെ​യ്തു.

നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ദു​രി​താ ശ്വാ​സ കാ​ന്പു​ക​ൾ തു​റ​ന്നു. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ദു​ര​ന്ത നി​വാ​ര​ണം, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം, മെ​ഡി​ക്ക​ൽ അ​ടി​യ​ന്ത​ര സേ​വ​നം ഒ​ഴി​കെയുള്ളവയ്ക്ക് യാ​ത്രാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി.