ഒ​​ഴു​​ക്കി​​ൽ​​പ്പെ​​ട്ട യു​​വാ​​വി​ന് നാ​​ട്ടു​​കാ​​ർ ര​​ക്ഷ​​ക​​രാ​​യി
Tuesday, October 19, 2021 12:54 AM IST
പാ​​ന്പാ​​ടി: പാ​​ന്പാ​​ടി​​യി​​ൽ ഒ​​ഴു​​ക്കി​​ൽ​​പ്പെ​​ട്ട യു​​വാ​​വി​​നെ നാ​​ട്ടു​​കാ​​ർ ര​​ക്ഷ​​പ്പെ​​ടു​​ത്തി. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നു പൊ​​ത്ത​​ൻ​പു​​റം കു​​ന്നേ​​പ്പാ​​ലം തോ​​ട്ടി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ പാ​​ന്പാ​​ടി 11-ാംമൈ​​ൽ സ്വ​​ദേ​​ശി ജെ​​റി​​ൻ (30 )ആ​​ണ് തോ​​ട്ടി​​ലെ ഒ​​ഴു​​ക്കി​​ൽ​​പ്പെ​​ട്ട​​ത്. കു​​ന്നേ​​പ്പാ​​ല​​ത്തു​നി​​ന്നും ഒ​​ഴു​​ക്കി​​ൽ​​പ്പെ​​ട്ട ജെ​​റി​​ൻ അ​​ര കി​​ലോ​​മീ​​റ്റ​​റോ​​ളം തോ​​ട്ടി​​ലൂ​​ടെ ഒ​​ഴു​​കി പാ​​ന്പാ​​ടി ചെ​​റു​​വ​​ള്ളി​​ക്കാ​​വ് ക്ഷേ​​ത്ര​​ത്തി​​ന്‍റെ ക​​ട​​വി​​ൽ എ​​ത്തി. ഇ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന സ്ത്രീ​​ക​​ൾ ബ​​ഹ​​ളം വ​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് സൗ​​ത്ത് പാ​​ന്പാ​​ടി​​യി​​ൽ (കു​​റ്റി​​ക്ക​​ൽ) ഓ​​ട്ടോ ഡ്രൈ​​വ​റാ​യ മാ​​പ്പ​​ഞ്ചേ​​രി​​ൽ കൃ​​ഷ്ണ​​ൻ​​കു​​ട്ടി തോ​​ട്ടി​​ലി​​റ​​ങ്ങി ജെ​​റി​​നെ ര​​ക്ഷ​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് വാ​​ർ​​ഡം​​ഗം കെ.​​കെ. ബാ​​ബു​ സ്ഥ​​ല​​ത്തെ​​ത്തി പാ​​ന്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചു.

കെ-​​​​റെ​​​​യി​​​​ൽ പ​​​​ദ്ധ​​​​തി
പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണമെന്ന്
കോ​​​​ട്ട​​​​യം: കെ-​​​​റെ​​​​യി​​​​ൽ സി​​​​ൽ​​​​വ​​​​ർ ലൈ​​​​ൻ പ​​​​ദ്ധ​​​​തി സ​​​​ർ​​​​ക്കാ​​​​ർ പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​കൊ​​​​ണ്ട് സി​​​​ൽ​​​​വ​​​​ർ ലൈ​​​​ൻ വി​​​​രു​​​​ദ്ധ ജ​​​​ന​​​​കീ​​​​യ സ​​​​മ​​​​ിതി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ കോ​​​​ട്ട​​​​യം കൊ​​​​ശ​​​​മ​​​​റ്റം എ​​​​ൻ​​​​എ​​​​സ്എ​​​​സ് ക​​​​ര​​​​യോ​​​​ഗ ഹാ​​​​ളി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ യോ​​​​ഗം ന​​​​ട​​​​ന്നു. പ​​​​ഞ്ചാ​​​​യ​​​​ത്ത് മെ​​​​ന്പ​​​​ർ മി​​​​ഥു​​​​ൻ ജി. ​​​​തോ​​​​മ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ജി​​​​ല്ലാ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബാ​​​​ബു കു​​​​ട്ട​​​​ൻ​​​​ചി​​​​റ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.
പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് സോ​​​​മ​​​​ൻ​​​​കു​​​​ട്ടി, ചാ​​​​ക്കോ​​​​ച്ച​​​​ൻ മ​​​​ണ​​​​ലേ​​​​ൽ, കു​​​​ര്യ​​​​ൻ പി. ​​​​കു​​​​ര്യ​​​​ൻ, നി​​​​ശാ​​​​ന്ത് ആ​​​​ർ., അ​​​​ഡ്വ. ജി. ​​​​രാ​​​​ജേ​​​​ഷ്, ജോ​​​​സ് ജെ. ​​​​മ​​​​റ്റ​​​​ത്തി​​​​ൽ, രാ​​​​മ​​​​ൻ നാ​​​​യ​​​​ർ, രാ​​​​ഹു​​​​ൽ നാ​​​​രാ​​​​യ​​​​ണ​​​​ൻ തുടങ്ങിയ വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.