യാ​​ക്കോ​​ബാ​​യ സഭ പ്രാ​​ർ​​ഥ​​നാ സ​​മാ​​ജം വാ​​ർ​​ഷി​​ക ധ്യാ​​നം
Wednesday, October 27, 2021 12:40 AM IST
കോ​​ട്ട​​യം: യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി സ​​ഭ കോ​​ട്ട​​യം ഭ​​ദ്രാ​​സ​​ന പ്രാ​​ർ​​ഥ​​നാ സ​​മാ​​ജം 21-ാമ​​ത് വാ​​ർ​​ഷി​​ക ധ്യാ​​ന​​വും സ​​മ്മേ​​ള​​ന​​വും കോ​​ട്ട​​യം സെ​​ന്‍റ് ജോ​​സ​​ഫ്സ് ക​​ത്തീ​​ഡ്ര​​ലി​​ൽ ന​​ട​​ത്തി. ഡോ. ​​തോ​​മ​​സ് മാ​​ർ തീ​​മോ​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പൗ​​ലോ​​സ് കോ​​ർ​​എ​​പ്പി​​സ്കോ​​പ്പ പാ​​റേ​​ക്ക​​ര മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ടി​​ജു വ​​ർ​​ഗീ​​സ് പൊ​​ൻ​​പ​​ള്ളി, ഫാ. ​​ഷൈ​​ജു ജോ​​സ്, ഫാ. ​​നൈ​​നാ​​ൻ ഫി​​ലി​​പ്പ്, പി.​​എം. സ​​ണ്ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
കോ​ഓ​​ർ​​ഡി​​നേ​​റ്റ​​ർ പി.​​എം. സ​​ണ്ണി​​ക്ക് ഭ​​ദ്രാ​​സ​​ന അ​​ല്​​മാ​​യ സു​​വി​​ശേ​​ഷ​​ക​​ൻ മം​​ഗ​​ള​​പ​​ത്ര​​വും സി.​​എ. ബാ​​ബു​​വി​​നു മെ​​മ​​ന്‍റോ​​യും മാ​​ർ തീ​​മോ​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത സ​​മ​​ർ​​പ്പി​​ച്ചു.
സമ്മേളനത്തോ​ട​നു​ബ​ന്ധി​ച്ച് അ​​ഗാ​​പ്പേ മി​​നി​​സ്ട്രീ​​സ് എ​​ന്ന പേ​​രി​​ൽ സു​​വി​​ശേ​​ഷ​​സം​​ഘം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.