സൗ​​ജ​​ന്യ ഓ​​ണ്‍​ലൈ​​ൻ സം​​രം​​ഭ​​ക​​ത്വ ക്ലാ​​സ്
Wednesday, October 27, 2021 10:24 PM IST
ച​​ങ്ങ​​നാ​​ശേ​​രി: താ​​ലൂ​​ക്ക് വ്യ​​വ​​സാ​​യ ഓ​​ഫീ​​സ് മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സൗ​​ജ​​ന്യ ഓ​​ണ്‍​ലൈ​​ൻ സം​​രം​​ഭ​​ക​​ത്വ ബോ​​ധ​​വ​​ൽ​​ക്ക​​ര​​ണ ക്ലാ​​സ് നാ​​ളെ രാ​​വി​​ലെ 10.30 മു​​ത​​ൽ ന​​ട​​ത്തു​​ന്നു.
മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് അ​​ല​​ക്സാ​​ണ്ട​​ർ പ്ലാ​​ക്കു​​ഴി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ണ്ട് സു​​നി​​ത സു​​രേ​​ഷ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
ഒ​​രു സം​​രം​​ഭം എ​​ങ്ങ​​നെ വി​​ജ​​യ​​ക​​ര​​മാ​​യി ആ​​രം​​ഭി​​ക്കാം എ​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് വ്യ​​വ​​സാ​​യ വാ​​ണി​​ജ്യ വ​​കു​​പ്പ് ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ച​​ന്ദ്ര​​ൻ ക്ലാ​​സെ​​ടു​​ക്കും. സം​​രം​​ഭ​​ക​​ർ​​ക്ക് സം​​ശ​​യ നി​​വാ​​ര​​ണ​​ത്തി​​ന് അ​​വ​​സ​​രം ഉ​​ണ്ട്. ഗൂ​​ഗി​​ൾ മീ​​റ്റി​​ൽ പ​​ങ്കെ​​ടു​​ക്കു​​വാ​​ൻ താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ https:// meet.google.com/gxt-kcsx-yra എ​​ന്ന ലി​​ങ്കി​​ൽ ക​​യ​​റേ​​ണ്ട​​താ​​ണ്. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് 9188127091.