കാ​മു​ക​നെ തേ​ടിയെത്തിയ ഇരുപത്തിനാലുകാ​രി റെ​യി​ൽ​വേ പോലീസിനെ വട്ടംകറക്കി
Monday, November 22, 2021 12:25 AM IST
കോ​​ട്ട​​യം: കാ​​മു​​ക​​നെ തേ​​ടി ഇ​രു​പ​ത്തി​നാ​ലു​കാ​​രി​ കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലെ​​ത്തി. കാ​​മു​​ക​​നെ ഫോ​​ണി​​ൽ കി​​ട്ടാ​​തെ വ​​ന്ന​​തോ​​ടെ വ​​ട്ടം​​ക​​റ​​ങ്ങി​​യ​​ത് റെ​​യി​​ൽ​​വേ പോ​​ലീ​​സ്.
മാ​​വേ​​ലി​​ക്ക​​ര ചെ​​ന്നി​​ത്ത​​ല സ്വ​​ദേ​​ശി​​യാ​​യ യു​​വ​​തി​​യാ​​ണ് ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യ​​ത്. കാ​​മു​​ക​​നെ ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ചു​​വെ​​ങ്കി​​ലും പ്ര​​തി​​ക​​ര​​ണ​​മി​​ല്ലാ​​തെ​​യാ​​യ​​തോ​​ടെ യു​​വ​​തി പോ​ലീ​​സി​​നെ ബ​​ന്ധ​​പ്പെ​​ട്ടു. വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങാ​​ൻ നി​​ർ​​ദേ​​ശി​​ക്കു​​ക​​യും വീ​​ട്ടു​​കാ​​രെ ബ​​ന്ധ​​പ്പെ​​ടാ​​നാ​​യി ഫോ​​ണ്‍ ന​​ന്പ​​ർ പോ​​ലീ​​സ് ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും ചെ​​യ്തു. എ​ന്നാ​ൽ, റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലെ ആ​​ർ​​പി​​എ​​ഫി​ന്‍റെ മു​​റി​​യി​​ലേ​​ക്ക് ഓ​​ടി​​ക്ക​​യ​​റി​യ യു​​വ​​തി ക​​ത​​ക് ഉ​​ള്ളി​​ൽ​​നി​​ന്നു പൂ​​ട്ടു​ക​യും ചെ​യ്തു. ഇ​​രു​​ന്പ് വാ​​തി​​ലാ​​യ​​തി​​നാ​​ൽ ക​​ത​​ക് തു​​റ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളെ​​ല്ലാം പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ജ​​ന​​ലു​​ക​​ളി​​ലൂ​​ടെ ഭീ​​ഷ​​ണി​​യും അ​​നു​​ന​​യ​​വും പ്ര​​യോ​​ഗി​​ച്ചെ​​ങ്കി​​ലും ഫ​​ല​​പ്ര​​ദ​​മാ​​യി​​ല്ല.
തു​ട​ർ​ന്നു ശ​​നി​​യാ​​ഴ്ച രാ​​ത്രി മു​​ഴു​​വ​​ൻ പോ​ലീ​​സു​​കാ​​ർ പു​​റ​​ത്തു​​നി​​ന്ന് യു​​വ​​തി​​യെ നി​​രീ​​ക്ഷി​​ച്ചു. രാ​​വി​​ലെ​​യും പു​​റ​​ത്തി​​റ​​ങ്ങാ​​ൻ യു​​വ​​തി കൂ​​ട്ടാ​​ക്കാ​​തി​​രു​​ന്ന​​തോ​​ടെ ഫ​​യ​​ർ​​ഫോ​​ഴ്സി​​ന്‍റെ സ​​ഹാ​​യം തേ​​ടി. ഫ​​യ​​ർ​​ഫോ​​ഴ്സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​ത്തി യു​​വ​​തി​​യെ അ​​നു​​ന​​യി​​പ്പി​​ച്ചു. ജ​​ന​​ലി​​ന​​രി​​കി​​ലേ​​ക്ക് എ​​ത്തി​​യ യു​​വ​​തി​​യു​​ടെ കൈ​​യി​​ൽ പി​​ടി​​ച്ച് നി​റു​ത്തി മ​​റ്റൊ​​രു​​സം​​ഘം ജ​​ന​​ലി​​ലൂ​​ടെ ഇ​​രു​​ന്പു ക​​ന്പി ക​​ട​​ത്തി വാ​​തി​​ലി​ന്‍റെ ലോ​​ക്ക് മാ​​റ്റു​​ക​​യു​​മാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ഉ​​ള്ളി​​ൽ ക​​യ​​റി യു​​വ​​തി​​യെ പി​​ടി​​കൂ​​ടി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ബ​​ന്ധു​​ക്ക​​ളെ​​ത്തി യു​​വ​​തി​​യ കൂ​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി.