ഏ​​​റ്റു​​​മാ​​​നൂ​​​ർ പ​​​ള്ളി​​​ രാ​​​ജ​​​ത്വ തി​​​രു​​​നാ​​​ളി​​​ന് സ​​​മാ​​​പ​​​നം
Monday, November 22, 2021 12:25 AM IST
ഏ​​​റ്റു​​​മാ​​​നൂ​​​ർ: ക്രി​​​സ്തു​​​രാ​​​ജ പ​​​ള്ളി​​​യി​​​ൽ രാ​​​ജ​​​ത്വ തി​​​രു​​​നാ​​​ളി​​​ന് ഭ​​​ക്തി​​​തി​​​നി​​​ർ​​​ഭ​​​ര​​​മാ​​​യ സ​​​മാ​​​പ​​​നം. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഫാ. ​​​ജോ​​​സ​​​ഫ് വേ​​​ള​​​ങ്ങാ​​​ട്ടു​​​ശേ​​​രി​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ആ​​ഘോ​​ഷ​​മാ​​യ റാ​​​സ അ​​​ർ​​​പ്പി​​​ച്ചു. വൈ​​​കു​​​ന്നേ​​​രം ക്രി​​​സ്തു​​​രാ​​​ജ​​​ന്‍റെ തി​​​രു​​​സ്വ​​​രൂ​​​പം സം​​​വ​​​ഹി​​​ച്ചു​​​കൊ​​​ണ്ട് ടൗ​​​ണ്‍ ചു​​​റ്റി ന​​​ട​​​ന്ന ര​​​ഥ​​​യാ​​​ത്ര ന​​​ഗ​​​ര​​​ത്തെ ഭ​​​ക്തി സാ​​​ന്ദ്ര​​​മാ​​​ക്കി. തു​​​ട​​​ർ​​​ന്ന് പ​​​ള്ളി​​​ക്ക് ചു​​​റ്റും പ്ര​​​ദ​​​ക്ഷി​​​ണം ന​​​ട​​​ത്തി.
വി​​​കാ​​​രി ഫാ.​​​ടോം കു​​​ന്നും​​​പു​​​റ​​​ത്തി​​​ന്‍റെ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ തി​​​രു​​​സ്വ​​​രൂ​​​പം പു​​നഃ​​പ്ര​​​തി​​​ഷ്ഠി​​​ച്ച് ന​​​ട​​​ത്തി​​​യ പ്രാ​​​ർ​​​ഥ​​​നയ്​​​ക്കു ശേ​​​ഷം കൊ​​​ടി​​​യി​​​റ​​​ക്കി​​​യ​​​തോ​​​ടെ തി​​​രു​​​നാ​​​ളി​​​ന് സ​​​മാ​​​പ​​​ന​​​മാ​​​യി.