വീടില്ലാത്ത ആദിവാസി ഊരുമൂപ്പത്തിക്ക് വിദേശമലയാളികളുടെ സഹായഹസ്തം
Thursday, January 20, 2022 12:35 AM IST
ക​​ടു​​ത്തു​​രു​​ത്തി: വീ​​ടി​​ല്ലാ​​തെ ക​​ഴി​​ഞ്ഞി​​രു​​ന്ന ആ​​ദി​​വാ​​സി ഊ​രു​​മൂ​​പ്പ​​ത്തി​​ക്കു വി​​ദേ​​ശ മ​​ല​​യാ​​ളി​​യും സു​​ഹൃ​​ത്തു​​ക്ക​​ളും ചേ​​ർ​​ന്നു വീ​​ട് നി​​ർ​​മി​​ച്ചു ന​​ൽ​​കു​​ന്നു. മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ താ​​മ​​സ​​ക്കാ​​രാ​​യ ഊ​​രു​​മൂ​​പ്പ​​ത്തി ഉ​​ഷാ ത​​ന്പി​​ക്കും കു​​ടും​​ബ​​ത്തി​​നു​​മാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​ൻ മ​​ല​​യാ​​ളി​​യാ​​യ കു​​റു​​പ്പ​​ന്ത​​റ വ​​ലി​​യ​​വീ​​ട്ടി​​ൽ ജേ​​ക്ക​​ബ് ചാ​​ക്കോ​​യും സു​​ഹൃ​​ത്തു​​ക്ക​​ളും ചേ​​ർ​​ന്നു വീ​​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​​ത്. 600 ച​​തു​​ര​​ശ്ര​​യ​​ടി വി​​സ്തീ​​ർ​​ണ​​മു​​ള്ള വീ​​ടി​ന് ഏ​​ഴ് ല​​ക്ഷ​​ത്തി​ൽ അ​ധി​കം രൂ​​പ ചെ​​ല​​വാ​കു​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ര​​ണ്ട് കി​​ട​​പ്പ് മു​​റി​​ക​​ളും ഹാ​​ളും അ​​ടു​​ക്ക​​ള​​യും ശു​​ചി​​മു​​റി​​യും അ​ട​ക്ക​മു​ള്ള സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടെ​​യാ​​ണ് വീ​​ട് നി​​ർ​​മി​​ക്കു​​ന്ന​​ത്.

ഓ​​സ്ട്രേ​​ലി​​യ​​ൻ സു​​ഹൃ​​ത്‌​സം​​ഘം എ​ല്ലാ​​വ​​ർ​​ഷ​​വും ഓ​​രോ വീ​​ട് പ​​ല​​യി​​ട​​ങ്ങ​​ളി​​ലാ​​യി നി​​ർ​​മി​​ച്ചു ന​​ൽ​​കു​​ന്നു​​ണ്ട്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ക്കു​​റി നി​​ർ​​മി​​ക്കു​​ന്ന വീ​​ടാ​​ണ് ഉ​​ഷ​​യ്ക്കും കു​​ടും​​ബ​​ത്തി​​നു​​മാ​​യി ന​​ൽ​​കു​​ന്ന​​ത്. ഉ​​ഷ ത​​ന്പി​​യും ഭ​​ർ​​ത്താ​​വ് ത​​ന്പി​​യും (ബാ​​ബു) ര​​ണ്ടു പെ​​ണ്‍​കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​ടെ മൂ​​ന്ന് മ​​ക്ക​​ളു​​മ​​ട​​ങ്ങു​​ന്ന കു​​ടും​​ബം സ്വ​​ന്ത​​ക്കാ​​രു​​ടെ വീ​​ടു​​ക​​ളി​ൽ മാ​​റി, മാ​​റി​യാ​ണ് ക​​ഴി​​ഞ്ഞി​​രു​​ന്ന​​ത്. ഇ​​വ​​രു​​ടെ ദു​​ര​​വ​​സ്ഥ മ​​ന​​സി​​ലാ​​ക്കി​​യാ​​ണ് വി​​ദേ​​ശ മ​​ല​​യാ​​ളി സം​​ഘം സ​​ഹാ​​യ​​ത്തി​​നെ​​ത്തി​​യ​​ത്.

2006 ൽ ​​ചാ​​മ​​ക്കാ​​ല ചി​​റ​​പ്പാ​​ടം ഏ​​ഴു​​മ​​റ്റം ചി​​റ​​യി​​ൽ ത​​ന്പി മൂ​​ന്ന് സെ​​ന്‍റ് സ്ഥ​​ലം വാ​​ങ്ങി​​യി​​രു​​ന്നു. ഈ ​​സ്ഥ​​ല​​ത്താ​​ണ് ഇ​​വ​​ർ​​ക്കാ​​യി വീ​​ട് നി​​ർ​​മി​​ക്കു​​ന്ന​​ത്. വീ​​ടി​​ന്‍റെ ക​​ല്ലി​​ടീ​​ൽ ക​​ർ​​മം ജേ​​ക്ക​​ബ് വ​​ലി​​യ​​വീ​​ട്ടി​​ൽ നി​​ർ​​വ​​ഹി​​ച്ചു. ഗോ​​ത്ര ആ​​ചാ​​ര​​പ്ര​​കാ​​രം ന​​ട​​ന്ന പൂ​​ജാ​ക​​ർ​​മ​​ങ്ങ​​ൾ​​ക്കു ശേ​​ഷ​​മാ​​യി​​രു​​ന്നു ക​​ല്ലീ​​ടി​​ൽ. ജി​​ല്ലാ മൂ​​പ്പ​​നാ​​യി​​രു​​ന്ന കു​​ട്ട​​പ്പ​​ൻ മൂ​​പ്പ​​ൻ ക​​ർ​​മ​​ങ്ങ​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കി. പ​​ഞ്ചാ​​യ​​ത്ത് മെ​​ന്പ​​ർ ബി​​നോ​​യി ഇ​​മ്മാ​​നു​​വ​​ലി​​നെ​​യാ​​ണ് വീ​​ട് നി​​ർ​​മാ​ണ ചു​​മ​​ത​​ല ജേ​​ക്ക​​ബ് ചാ​​ക്കോ ഏ​​ല്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഏ​​റ്റ​​വും അ​​ർ​​ഹ​​ത​​പ്പെ​​ട്ട​​വ​​ർ​​ക്ക് വീ​​ട് ന​​ൽ​​ക​​ണ​​മെ​​ന്ന സു​ഹൃ​ത് സം​ഘ​ത്തി​ന്‍റെ കാ​​ഴ്ച​​പ്പാ​​ടാ​​ണ് ഊ​രു​​മൂ​​പ്പ​​ത്തി​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് ഇ​​ട​​യാ​​ക്കി​​യ​​ത്. മൂ​​ന്ന് മാ​​സ​​ത്തി​​നു​​ള്ളി​​ൽ വീ​​ട് നി​​ർ​​മി​​ച്ചു താ​​ക്കോ​​ൽ കൈ​​മാ​​റു​​മെ​​ന്നും ഇ​​വ​​ർ പ​​റ​​ഞ്ഞു. പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ മി​​നി സാ​​ബു, ബി​​നോ​​യി ഇ​​മ്മാ​​നു​​വ​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ ക​​ല്ലീ​​ടി​​ൽ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.