ന​​ഗ​​ര​​സ​​ഭാ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം നീ​​ളും
Sunday, January 23, 2022 11:46 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കോ​​വി​​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ​​യു​​ടെ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം വീ​​ണ്ടും നീ​​ളും. ക​​ഴി​​ഞ്ഞ ന​​വം​​ബ​​റി​​ൽ ശ​​താ​​ബ്ദി ഉ​​ദ്ഘാ​​ട​​ന​​ത്തി​​ന് ന​​ഗ​​ര​​സ​​ഭ തീ​​രു​​മാ​​നം എ​​ടു​​ത്ത് കേ​​ര​​ള ഗ​​വ​​ർ​​ണ​​റെ ഉ​​ദ്ഘാ​​ട​​ക​​നാ​​യി ക്ഷ​​ണി​​ച്ചി​​രു​​ന്നു. ഡി​​സം​​ബ​​ർ പ​​കു​​തി​​യോ​​ടെ തീ​​യ​​തി ന​​ൽ​​കാ​​മെ​​ന്ന് ഗ​​വ​​ർ​​ണ​​റു​​ടെ ഓ​​ഫീ​​സി​​ൽ​നി​​ന്നും അ​​റി​​യി​​ച്ചെ​​ങ്കി​​ലും തീ​​യ​​തി ല​​ഭി​​ച്ചി​​ല്ല.

ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങ് മു​​ന്നി​​ൽ ക​​ണ്ടു​​കൊ​​ണ്ടു​​ള്ള പ​​രി​​പാ​​ടി​​ക​​ളു​​മാ​​യി ന​​ഗ​​ര​​സ​​ഭാ​​ധി​​കൃ​​ത​​ർ മു​​ന്നോ​​ട്ടു നീ​​ങ്ങി​​യി​​രു​​ന്നു. ഇ​​തി​​ൻ പ്ര​​കാ​​രം ഫെ​​ബ്രു​​വ​​രി മൂ​​ന്നി​​ന് ഉ​​ദ്ഘാ​​ട​​ന​​ത്തി​​നാ​​യി ഗ​​വ​​ർ​​ണ​​ർ എ​​ത്തു​​മെ​​ന്ന​​റി​​യി​​ച്ച് ഗ​​വ​​ർ​​ണ​​റു​​ടെ ഓ​​ഫീ​​സി​​ൽ​നി​​ന്നും ക​​ത്തു ല​​ഭി​​ച്ചി​​രു​​ന്നു. ഈ ​​ദി​​വ​​സം ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങ് ന​​ട​​ത്താ​​ൻ ഒ​​രു​​ക്ക​​ങ്ങ​​ൾ വി​​പു​​ല​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നി​​ടെ​​യാ​​ണ് കോ​​വി​​ഡ് പ്രോ​​ട്ടോ​കോ​​ൾ വീ​​ണ്ടും നി​​ല​​വി​​ൽ വ​​ന്ന​​ത്.

ഇ​​തോ​​ടെ പ​​രി​​പാ​​ടി വീ​​ണ്ടും മാ​​റ്റി വ​​യ്ക്കേ​​ണ്ടി​വ​​ന്നു. ക​​ഴി​​ഞ്ഞ ദി​​വ​​സം ഓ​​ണ്‍​ലൈ​​നി​​ൽ ന​​ട​​ന്ന മീ​​റ്റിം​​ഗി​​ൽ പ​​രി​​പാ​​ടി മാ​​റ്റി​വ​​യ്ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​താ​​യി ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ സ​​ന്ധ്യാ മ​​നോ​​ജ് അ​​റി​​യി​​ച്ചു. കോ​​വി​​ഡി​​ന്‍റെ വ്യാ​​പ​​നം കു​​റ​​യു​​ന്ന മു​​റ​​ക്ക് ശ​​താ​​ബ്ദി ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്താ​​നും യോ​​ഗം തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്.