ഹ​​രി​​യു​​ടെ ഓ​​ർ​​മയി​​ൽ ഇ​​ന്നു ‘ഹ​​രി​​ച​​ന്ദ​​നം’
Friday, May 6, 2022 1:28 AM IST
കോ​​ട്ട​​യം: അ​​ക്ഷ​​ര​​ന​​ഗ​​രി​​യി​​ലെ പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​രി​​ൽ ഏ​​റെ പ്രി​​യ​​ങ്ക​​ര​​നാ​​യി​​രു​​ന്ന എ​​ൻ.​​എ​​സ്. ഹ​​രി​​ച​​ന്ദ്ര​​ന്‍റെ ഓ​​ർ​​മ​​യ്ക്കാ​​യി ഹ​​രി​​യു​​ടെ കൂ​​ട്ടു​​കാ​​ർ ഇ​​ന്ന് ഒ​​ത്തു​​കൂ​​ടും. “ഹ​​രി​​ച​​ന്ദ​​ന’’​​മെ​​ന്ന പേ​​രി​​ലാ​​ണു കൂ​​ട്ടു​​കാ​​ർ ഹ​​രി​​ച​​ന്ദ്ര​​ന്‍റെ ഓ​​ർ​​മ​​ക​ളു​മാ​യി വൈ​​കു​​ന്നേ​​രം ആ​​റി​​നു കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി അ​​ങ്ക​​ണ​​ത്തി​​ൽ ഒ​​ത്തു​​കൂ​​ടു​​ന്ന​​ത്. കോ​​ട്ട​​യം ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യും മു​​ൻ ന​​ഗ​​ര​​സ​​ഭാ സ്റ്റാ​​ൻ​ഡിം​​ഗ് ക​​മ്മി​​റ്റി അ​​ധ്യ​​ക്ഷ​​നു​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്പോ​​ഴും വി​​ശാ​​ല​​മാ​​യ സൗ​​ഹൃ​​ദ​​ത്തി​​നു​​ട​​മ​​യാ​​യി​​രു​​ന്നു ഹ​​രി​​ച​​ന്ദ്ര​​ൻ. അ​​തി​​നാ​​ൽ​ത്ത​​ന്നെ ഹ​​രി​​ച​​ന്ദ്ര​​ന്‍റെ ഒ​​ന്നാം ച​​ര​​മ​​വ​​ർ​​ഷി​​ക​​ത്തി​​ൽ ഒ​​ത്തു​​ചേ​​രു​​ന്ന കൂ​​ട്ടു​​കാ​​രി​​ൽ എ​​ല്ലാ രാ​​ഷ്‌​ട്രീ​​യ​​ത്തി​​ലു​​മു​​ള്ള പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​രും കൂ​​ട്ടു​​കാ​​രു​​മു​​ണ്ടാ​​കും.

കോ​​വി​​ഡ് ബാ​​ധി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നു വ​​ള​​രെ ആ​​ക​​സ്മി​​ക​​മാ​​യി​​രു​​ന്നു ഹ​​രി​​യു​​ടെ വേ​​ർ​​പാ​​ട്. കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ലെ ഓ​​രോ ച​​ല​​ന​​ത്തി​​ലും പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി ഹ​​രി ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. ഈ ​​ഓ​​ർ​​മ നി​​ല​​നി​​ർ​​ത്തു​​ക​​യാ​​ണു കൂ​​ട്ടു​​കാ​​രു​​ടെ ല​​ക്ഷ്യം. ഹ​​രി​​ച​​ന്ദ്ര​​ന്‍റെ കൂ​​ട്ടു​​കാ​​ർ എ​​ന്ന പേ​​രി​​ൽ രൂ​​പീ​​ക​​രി​​ച്ച വാ​​ട്സ്അ​​പ്പ് ഗ്രൂ​​പ്പാ​​ണ് ഹ​​രി​​ച​​ന്ദ​​ന​​ത്തി​​ന്‍റെ സം​​ഘാ​​ട​​ക​​ർ. വൈ​​കു​​ന്നേ​​രം ആ​​റു മു​​ത​​ൽ ഹ​​രി​​ച​​ന്ദ്ര​​നു​​മാ​​യി ചെ​​ല​​വ​​ഴി​​ച്ച നി​​മി​​ഷ​​ങ്ങ​​ൾ കൂ​​ട്ടു​​കാ​​ർ പ​​ങ്കു​​വ​​യ്ക്കും. ഇ​​തോ​​ടൊ​​പ്പം ഹ​​രി ഇ​​ഷ്ട​​പ്പെ​​ട്ടി​​രു​​ന്ന പ​​ഴ​​യ പാ​​ട്ടു​​ക​​ൾ കോ​​ർ​​ത്തി​​ണ​​ക്കി​​യ സം​​ഗീ​​ത​​നി​​ശ അ​​ര​​ങ്ങേ​​റും.

ഹ​​രി​​ച​​ന്ദ്ര​​ന്‍റെ ഓ​​ർ​​മ​​യ്ക്കാ​​യി ഹ​​രി പ​​ഠി​​ച്ച ഗ​​വ​​ണ്‍​മെ​​ന്‍റ് മോ​​ഡ​​ൽ സ്കൂ​​ളി​​നും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​മു​​ള്ള വി​​വി​​ധ സ​​ഹാ​​യ പ​​ദ്ധ​​തി​​ക​​ളു​​ടെ പ്ര​​ഖ്യാ​​പ​​ന​​വും
ന​​ട​​ക്കും.