കോണത്താറ്റ് പാലത്തിന്‍റെ പുനർ ​നി​​ർ​​മാ​​ണോ​​ദ്ഘാ​​ട​​നം ഒ​​ന്പ​​തി​​ന്
Friday, May 6, 2022 1:28 AM IST
കു​​മ​​ര​​കം: കോ​​ണ​​ത്താ​​റ്റ് പാ​​ല​​ത്തി​​ന്‍റെ പു​​ന​​ർ​നി​​ർ​​മാ​​ണ ഉ​​ദ്ഘാ​​ട​​നം ഒ​​ന്പ​​തി​​നു വൈ​​കു​ന്നേ​​രം അ​​ഞ്ചി​​ന് മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ നി​​ർ​​വ​​ഹി​​ക്കും. ആ​​റ്റാ​​മം​​ഗ​​ലം പ​​ള്ളി മൈ​​താ​​ന​​ത്ത് പാ​​ല​​ത്തി​​ന് സ​​മീ​​പ​​മാ​​ണ് ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങ് ന​​ട​​ത്തു​​ക.

സം​​ഘാ​​ട​​ക​സ​​മി​​തി യോ​​ഗ​​ത്തി​​ൽ മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ധ​​ന്യാ സാ​​ബു, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം കെ.​​വി.​ ബി​​ന്ദു, ബ്ലോ​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ക​​വി​​താ ലാ​​ലു, വി​​വി​​ധ വ​​കു​​പ്പ് മേ​​ധാ​​വി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.