ലൈ​ഫ് മിഷൻ പദ്ധതി ! ജില്ലയിൽ വീട് സ്വന്തമാക്കിയത് 1,444 കു​ടും​ബ​ങ്ങ​ൾ
Sunday, May 22, 2022 1:30 AM IST
കോ​​ട്ട​​യം: ലൈ​​ഫ് മി​ഷ​നി​ലൂ​​ടെ ജി​​ല്ല​​യി​​ൽ വീ​ട് സ്വ​​ന്ത​​മാ​​ക്കി​​യ​​ത് 1444 കു​​ടും​​ബ​​ങ്ങ​​ൾ. ലൈ​​ഫ് ര​​ണ്ടാം​​ഘ​​ട്ട​​ത്തി​​ൽ 360 വീ​​ടു​​ക​​ളും മൂ​​ന്നാം​​ഘ​​ട്ട​​ത്തി​​ൽ 735 വീ​​ടു​​ക​​ളും പ​​ട്ടി​​ക​​ജാ​​തി, പ​​ട്ടി​​ക വ​​ർ​​ഗ, ഫി​​ഷ​​റീ​​സ് വ​​കു​​പ്പു​​ക​​ളു​​ടെ അ​​ഡീ​​ഷ​​ണ​​ൽ പ​​ട്ടി​​ക​​യി​​ലെ 349 വീ​​ടു​​ക​​ളും പൂ​​ർ​​ത്തീ​​ക​​രി​​ച്ച് കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു കൈ​​മാ​​റി.

പാ​​ന്പാ​​ടി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ലൈ​​ഫ് വീ​​ടു​​ക​​ൾ നി​​ർ​​മി​​ച്ച​​ത്. പാ​​ന്പാ​​ടി- 157, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി- 146, ക​​ടു​​ത്തു​​രു​​ത്തി- 132 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് പൂ​​ർ​​ത്തീ​​ക​​രി​​ച്ച വീ​​ടു​​ക​​ളു​​ടെ എ​​ണ്ണം. ക​​ടു​​ത്തു​​രു​​ത്തി, പ​​ള്ളി​​ക്ക​​ത്തോ​​ട്, മു​​ണ്ട​​ക്ക​​യം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളാ​​ണ് കൂ​​ടു​​ത​​ൽ വീ​​ടു​​ക​​ൾ നി​​ർ​​മി​​ച്ച് ന​​ൽ​​കി​​യ​​ത്. ക​​ടു​​ത്തു​​രു​​ത്തി-59, പ​​ള്ളി​​ക്ക​​ത്തോ​​ട്-42, മു​​ണ്ട​​ക്ക​​യം-39 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് പൂ​​ർ​​ത്തീ​​ക​​രി​​ച്ച വീ​​ടു​​ക​​ളു​​ടെ എ​​ണ്ണം.
സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ ഒ​​ന്നാം​​വാ​​ർ​​ഷി​​ക​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള 100 ദി​​ന ക​​ർ​​മ​​പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി ലൈ​​ഫി​​ലൂ​​ടെ നി​​ർ​​മാ​​ണം പൂ​​ർ​​ത്തീ​​ക​​രി​​ച്ച വീ​​ടു​​ക​​ളു​​ടെ താ​​ക്കോ​​ൽ വി​​ത​​ര​​ണ​​ത്തി​​ന്‍റെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം ഇ​​ന്നു രാ​​വി​​ലെ 9.30ന് ​​ഏ​​റ്റു​​മാ​​നൂ​​ർ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ഹാ​​ളി​​ൽ മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ നി​​ർ​​വ​​ഹി​​ക്കും.

ഭൂ​​ര​​ഹി​​ത കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ജ​​ന​​പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ ഭൂ​​മി ക​​ണ്ടെ​​ത്തു​​ന്ന​​തി​​നാ​​യി ന​​ട​​പ്പാ​​ക്കു​​ന്ന മ​​ന​​സോ​​ടി​​ത്തി​​രി മ​​ണ്ണ് പ​​ദ്ധ​​തി​​യി​​ലേ​​ക്ക് സ്ഥ​​ലം സം​​ഭാ​​വ​​ന ന​​ൽ​​കി​​യ​​വ​​രെ മ​​ന്ത്രി ആ​​ദ​​രി​​ക്കും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ർ​​മ​​ല ജി​​മ്മി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, ജി​​ല്ലാ ക​​ള​​ക്ട​​ർ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ര്യ രാ​​ജ​​ൻ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ൽ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി അ​​ജ​​യ​​ൻ കെ. ​​മേ​​നോ​​ൻ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യ ധ​​ന്യ സാ​​ബു, വി.​​കെ. പ്ര​​ദീ​​പ് കു​​മാ​​ർ, സ​​ബി​​ത പ്രേം​​ജി, ബി​​ജു വ​​ലി​​യ​​മ​​ല, റോ​​സി​​ലി ടോ​​മി​​ച്ച​​ൻ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് കോ​​ട്ടൂ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.