ജോ​​യി​​സ് ആ​​ൻ​​ഡ്രൂ​​സ് അ​​തി​​ര​​ന്പു​​ഴ മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​. പ്ര​​സി​​​​ഡന്‍റ്
Monday, May 23, 2022 11:22 PM IST
അ​​തി​​ര​​ന്പു​​ഴ: അ​​തി​​ര​​ന്പു​​ഴ മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റാ​​യി ജോ​​യി​​സ് ആ​​ൻ​​ഡ്രൂ​​സ് മൂ​​ലേ​​ക്ക​​രി​​യെ​​യും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി പ്ര​​കാ​​ശ് കാ​​രാ​​ടി​​യെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഷി​​ബു പൊ​​ത്ത​​നാം​​ത​​ടം (ട്ര​​ഷ​​റ​​ർ), പി.​​എ. ല​​ത്തീ​​ഫ്, കെ.​​ഒ. ഷാ​​ജി (വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ) എ​​ന്നി​​വ​​രാ​​ണ് മ​​റ്റ് ഭാ​​ര​​വാ​​ഹി​​ക​​ൾ. മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗം വ്യാ​​പാ​​ര​​ഭ​​വ​​ൻ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്നു. പ്ര​​സി​​ഡ​​ന്‍റ് ജോ​​യി​​സ് ആ​​ൻ​​ഡ്രൂ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വ്യാ​​പാ​​ര​​ഭ​​വ​​ൻ മ​​ന്ദി​​ര നി​​ർ​​മാ​​ണ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി​​യ മു​​ൻ ട്ര​​ഷ​​റ​​ർ അ​​ന്ത​​രി​​ച്ച ഫ്രാ​​ൻ​​സി​​സ് ച​​ക്കാ​​ല​​യ്ക്ക​​ലി​​ന്‍റെ ഫോ​​ട്ടോ ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ.​​കെ.​​എ​​ൻ. പ​​ണി​​ക്ക​​ർ അ​​നാ​ച്ഛാ​​ദ​​നം ചെ​​യ്തു. തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ​​യും വ്യാ​​പാ​​രി​​ക​​ളു​​ടെ​​യും മ​​ക്ക​​ളി​​ൽ​​നി​​ന്നും ക​​ഴി​​ഞ്ഞ 10, പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​ക​​ളി​​ൽ എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ൾ​​ക്കും എ ​​പ്ല​​സ് ഗ്രേ​​ഡ് ല​​ഭി​​ച്ച​​വ​​ർ​​ക്ക് കാ​​ഷ് അ​​വാ​​ർ​​ഡ് ന​​ൽ​​കി. പ്ര​​കാ​​ശ് കാ​​രാ​​ടി, ജോ​​സ് അ​​ഞ്ജ​​ലി, പി.​​എ. ​ല​​ത്തീ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.