1677-ാമ​ത് സി​റി​യ​ൻ വാ​ർ​ഷി​കത്തിനു സമാപനം
Tuesday, May 24, 2022 12:07 AM IST
ചി​ങ്ങ​​വ​​നം: ശാ​​സ്ത്ര​​ത്തി​​ന്‍റെ​​യും സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ളു​​ടെ​​യും വ​​ള​​ർ​​ച്ച​​യു​​ടെ ലോ​​ക​​ത്ത് ദൈ​​വാ​​ശ്ര​​യ ബോ​​ധ​​വും സാ​​മൂ​​ഹി​​ക പ്ര​​തി​​ബ​​ദ്ധ​​ത​​യു​​മു​​ള്ള ഒ​​രു യു​​വ​​ത​​ല​​മു​​റ​​യെ വാ​​ർ​​ത്തെ​​ടു​​ക്കു​​ന്ന​​തി​​ൽ യു​​വ​​ജ​​ന സം​​ഘ​​ട​​ന​​ക​​ൾ നി​​ർ​​ണാ​​യ​​ക പ​​ങ്ക് വ​​ഹി​​ക്ക​​ണ​​മെ​​ന്ന് ജ​​സ്റ്റീ​​സ് കെ.​​ടി. തോ​​മ​​സ്.
ക്നാ​​നാ​​യ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ചി​​ങ്ങ​​വ​​നം ശാ​​ലേം പ​​ള്ളി​​യി​​ൽ ന​​ട​​ന്ന 1677-മ​​ത് സി​​റി​​യ​​ൻ വാ​​ർ​​ഷി​​ക സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. കു​​ര്യാ​​ക്കോ​​സ് മാ​​ർ സേ​​വേ​​റി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കു​​ര്യാ​​ക്കോ​​സ് മാ​​ർ ഈ​​വാ​​നി​​യോ​​സ് അ​​നു​​ഗ്ര​​ഹ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.
തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​ക്യ​​ഷ്ണ​​ൻ എം​​എ​​ൽ​​എ, ഫാ. ​​ജേ​​ക്ക​​ബ് ക​​ല്ലു​​കു​​ളം, ടി.​​ഒ. ഏ​​ബ്ര​​ഹാം തോ​​ട്ട​​ത്തി​​ൽ, റോ​​യ് പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ, അ​​നീ​​ഷ് ത​​കി​​ടി​​യി​​ൽ, സ​​ജി താ​​ന്നി​​ക്ക​​ൽ, ഫാ. ​​തോ​​മ​​സു​​കു​​ട്ടി മ​​ങ്ങാ​​ട്ട്, കൊ​​ച്ചു​​മോ​​ൻ ഒ​​റ്റ​​തൈ​​യ്ക്ക​​ൽ, ജ​​യിം​​സ് പു​​ല്ലം​​പ​​റ​​ന്പി​​ൽ, ബി​​നു ക​​ല്ലേ​​മ​​ണ്ണി​​ൽ, എ.​​ഐ. ബാ​​ബു മ​​ട​​ക്കും​​മൂ​​ട്ടി​​ൽ, സു​​മി​​ത്ത് മാ​​ക്കോ​​ന്ത​​റ, മ​​ജേ​​ഷ് മ​​ഴു​​ക്കീ​​റ്റ​​ട എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.